Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ 2023 ലെ പ്രൊഫ. എം പി പോൾ പുരസ്കാരത്തിനർഹരായത് ആരൊക്കെയാണ് ?

  1. ഡോ. എം ലീലാവതി
  2. എൻ രാധാകൃഷ്ണൻ നായർ
  3. എസ് ഗുപ്തൻ നായർ
  4. ജി പി രാമചന്ദ്രൻ

    Ai മാത്രം

    Biii, iv

    Ci, ii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, ii എന്നിവ

    Read Explanation:

    എം.പി. പോൾ പുരസ്കാരം

    • സാഹിത്യവിമര്‍ശനത്തിനുള്ള 2023-ലെ പ്രൊഫ. എം.പി. പോള്‍ പുരസ്‌കാരത്തിന് ഡോ. എം. ലീലാവതിയും എന്‍. രാധാകൃഷ്ണന്‍ നായരും അര്‍ഹരായി.
    • നിരൂപണരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് ലീലാവതിക്ക് പുരസ്‌കാരം.
    • രാധാകൃഷ്ണന്‍ നായരുടെ 'ആത്മബലിയുടെ ആവിഷ്‌കാരം' എന്ന നിരൂപണഗ്രന്ഥത്തിനാണ് അംഗീകാരം.
    • 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

    എം.പി. പോൾ

    • മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനായിരുന്നു.
    •  സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്തു
    • സംഘത്തിന്റെ ആദ്യ പ്രസിഡൻ്റും എം.പി. പോൾ ആയിരുന്നു.
    • നവകേരളം എന്ന പേരിൽ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു.

    പുസ്തകങ്ങൾ

    • നോവൽ സാഹിത്യം
    • ചെറുകഥാ പ്രസ്ഥാനം
    • സാഹിത്യ വിചാരം
    • സൗന്ദര്യ നിരീക്ഷണം
    • കാവ്യദർശനം
    • ഗദ്യഗതി
    • കലയും കാലവും

    Related Questions:

    കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
    മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
    ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
    ആത്മവിദ്യാസംഘം ഏർപ്പെടുത്തിയ 2023ലെ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
    പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?