Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആരാണ് ?

മലയ മഹാചല സാനു കുലുക്കിയ മത്ത ദ്വിരദം പായുമ്പോൾ കരിവരിവണ്ടിനു മദനീർ മോന്തി- ക്കവിളിൽപ്പറ്റാൻ തരമാകെ നിശ്ചലമവനെച്ചന്ദന ദാരുവിൽ നിർത്തിക്കെട്ടും തുടരില്ലേ കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ. അലകടലുകളെ-ക്കരകളെ ദൂര- ത്താട്ടിയകറ്റിയ കടലുകളെ കൊടിയ കൊടുങ്കാറ്റോടിപ്പാഞ്ഞി- ട്ടക്കര കാണാക്കടലുകളെ എറയച്ചാലു കണക്കെത്താണ്ടിയ പെരുതാം പായക്കപ്പലുകൾ കരയെക്കരയൊടിണക്കി മനുഷ്യരെ- യൊരുമിപ്പിക്കും കപ്പലുകൾ അക്കൂറ്റൻ ജലജീവി വിടർത്തും ചിറകിലമർന്ന ഞരമ്പില്ലേ, കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ.

Aകപ്പലുകൾ

Bചകിരിനാരുകൾ

Cഎറയച്ചാലുകൾ

Dകൊടുങ്കാറ്റുകൾ

Answer:

A. കപ്പലുകൾ

Read Explanation:

  • കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആണ്


Related Questions:

'പന്തങ്ങൾ' എന്ന പ്രസിദ്ധ കവിത എഴുതിയത് ?
കവി കേരളത്തെ അഭിനന്ദിക്കുന്നത് എന്തിനാണ് ?
താഴെ തന്നിട്ടുള്ളവയിൽ വിജയലക്ഷ്മിയുടേതല്ലാത്ത കവിത ഏതാണ്?
'എന്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് ?
കുമാരനാശാൻ എഴുതിയത് 'എന്തിന് ഭാരതരേ കരയുന്നു? പാരതന്ത്ര്യം വിധികൽപിതമാണു തായേ' ഏതിലെ വരികളാണ്?