Challenger App

No.1 PSC Learning App

1M+ Downloads
റോഷാ ടെസ്റ്റ് രൂപപ്പെടുത്തിയത് ആര്?

Aഹെർമൻ റോഷക്

Bബ്രൂണർ

Cപിയാഷേ

Dവൈഗോഡ്സ്കി

Answer:

A. ഹെർമൻ റോഷക്

Read Explanation:

റോഷാക് മഷിയൊപ്പു പരീക്ഷ (Rorshach Ink-Blot Test)

  • വ്യക്തിത്വ മാപനത്തിന് ഉപയോഗിക്കുന്ന പ്രധാന പ്രക്ഷേപണ തന്ത്രങ്ങളിൽ ഒന്നാണ് - റോഷാക് മഷിയൊപ്പു പരീക്ഷ
  • മഷിരൂപങ്ങൾ വികസിപ്പിച്ചെടുത്തത് - ഹെർമൻ റോഷക് 
  • മാനസിക രോഗമുക്തിക്കായി അന്തർവിശേഷണങ്ങളെ പുറത്തേക്കു കൊണ്ടുവരാനായി ഉപയോഗിക്കുന്ന രീതി - മഷി രൂപങ്ങൾ
  • റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം - 10
  • കറുപ്പും വെളുപ്പും ചേരുന്ന അഞ്ച് മഷി രൂപങ്ങളാണ് ഉപയോഗിക്കുന്നത്. കറുപ്പും, വെളുപ്പും ചാര നിറവുമുള്ള മറ്റ് മൂന്ന് മഷി രൂപങ്ങളും, കറുപ്പും വെളുപ്പും മറ്റ് കളറുകളുമുള്ള രണ്ട് മഷി രൂപങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള പ്രതികരണമനുസരിച്ച് വ്യക്തി വ്യത്യാസങ്ങളെ വിലയിരുത്തുന്നു.
  • റോഷാ ഇങ്ക് ബ്ലോട്ട് ടെസ്റ്റ് മുഖേന നിർണയിക്കുന്ന മനോരോഗങ്ങൾ - മനോവിദളനം (schizophrenia), അൽപോന്മാദം (Hypomania), സംഭ്രാന്തി (paranoia) തുടങ്ങിയവ. 

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ ഏതുമായി ബന്ധപ്പെട്ടതാണ് ?

  • ഈഗോയിൽ നിന്നും വികസിക്കുന്നു 
  • നൈതിക വശം 
  • ആനന്ദമല്ല പൂർണ്ണതയാണ് വേണ്ടത് 
  • യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു 
മനോവിശ്ലേഷണത്തിൻറെ സ്ഥാപകൻ ആര് ?
പഠിതാക്കൾക്ക് അഹംബോധവും അവർ മുൻപ് പരിചയപ്പെട്ട ആത്മാദരം, ആത്മാഭിമാനം തുടങ്ങിയ ആശയങ്ങളുമായി താരതമ്യം ചെയ്യുന്നതിന് അവസരവും നൽകണം എന്നത് ആരുടെ തത്വമാണ് ?
ബസ്സിൽ യാത്രചെയ്ത ദിനേശന് തൊട്ടടുത്ത സീറ്റിൽ നിന്നും ഒരു പേഴ്സ് കളഞ്ഞുകിട്ടി. അത് മറ്റാരും കാണാതെ പെട്ടെന്നു തന്നെ ഒളിപ്പിക്കാൻ ശ്രമിച്ചു. ഈ പ്രവൃത്തി സിഗ്മണ്ട് ഫ്രോയിഡ് മുന്നോട്ടുവെച്ച ഏത് ആശയവുമായി ബന്ധപ്പെടുന്നു?
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തിന് മൂന്ന് തലങ്ങളുണ്ട്. അവയിൽ ഒന്നാണ് ഇദ്ദ്. ഇദ്ദ് പ്രവർത്തിക്കുന്നത് :