Challenger App

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

Aസി കെ അബ്ദുൾ റഹീം

Bബി അശോക്

Cമിനി ആന്റണി

Dജി ആർ അനിൽ

Answer:

A. സി കെ അബ്ദുൾ റഹീം

Read Explanation:

  • ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി.
  • ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു.
  • കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു

Related Questions:

ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?
ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.
ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. വിദേശനയം, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർലമെന്റ് വളരെ അധികം വ്യാപൃതരാണ്, നിയമങ്ങൾ വിശദമായി നടപ്പിലാക്കാൻ പാർലമെന്റിന് സമയമില്ല
  2. ഇത് നിയമത്തിന്റെ വിശാലമായ ഭാഗവും നിയമ നിർമ്മാണത്തിന്റെ രൂപരേഖയും മാത്രം രൂപപ്പെടുത്തുകയും ആ നിയമ നിർമ്മാണം ആവശ്യമായ രീതിയിൽ പൂർത്തീകരിക്കുവാനുള്ള അധികാരം കാര്യനിർവ്വഹണ വിഭാഗത്തിന് നൽകുകയും ചെയ്യുന്നു.
  3. ഏതെങ്കിലും വിഷയത്തിൽ പാർലമെന്റ് നയങ്ങൾ രൂപപ്പെടുത്തിയ ശേഷം, ആ വിഷയം സർക്കാർ വകുപ്പിനോ അല്ലെങ്കിൽ ആ പ്രത്യേക വിഷയത്തിന്റെ സാങ്കേതികതയെക്കുറിച്ച് അറിയാവുന്ന ഏതെങ്കിലും പ്രത്യേക വ്യക്തിക്കോ നൽകുകയും വിശദാംശങ്ങൾ രേഖപ്പെടുത്താനുള്ള അധികാരം നൽകുകയും ചെയ്യുന്നു.
    President's rule was enforced in Kerala for the last time in the year: