Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ ഏത് വകുപ്പാണ് സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നത് ?

A93 (C)

B93 (D)

C93 (F)

D93 (E)

Answer:

B. 93 (D)

Read Explanation:

കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960

  • ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 309 പ്രകാരം കേരള സർക്കാർ ജീവനക്കാർക്ക് വേണ്ടി രൂപപ്പെടുത്തിയ നിയമമാണിത്. 
  • കേരളത്തിലെ സർക്കാർ ജോലി ചെയ്യുന്ന  ജീവനക്കാരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് 
  • സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ ഉൾപ്പെടെ കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും ഈ നിയമങ്ങൾ ബാധകമാണ്.
  • ഈ നിയമത്തിലെ വകുപ്പ് 93 (D) പ്രകാരം സർക്കാർ ഓഫീസുകളിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല.

Related Questions:

കേരള കർഷക കടാശ്വാസ കമ്മീഷൻ അതിന്റെ ആസ്ഥാനം ------ വർഷം രൂപീകരിക്കുകയും സ്ഥിതിചെയ്യുന്നത് ------- സ്ഥലത്തുമാണ്?
ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

കേരളത്തിൽ നിലവിൽ വന്ന പുതുക്കിയ തണ്ണീർത്തട അതോറിറ്റിയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ കണ്ടെത്തുക

  1. ചെയർപേഴ്സൻ -മുഖ്യമന്ത്രി
  2. വൈസ് ചെയർപേഴ്സൺ- ചീഫ് സെക്രട്ടറി.
  3. മെമ്പർ സെക്രട്ടറി-പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യയിൽ ഡെലിഗേറ്റ് ചെയ്യുന്ന അധികാരങ്ങളുടെ വിനിയോഗം നിയന്ത്രിക്കേണ്ട പാർലമെന്റിന്റെ കമ്മിറ്റി ആണ് കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്‌ലേഷൻ.
    2. ലോകസഭയുടെ പ്രവർത്തന രീതികളും, അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥ ചെയ്തിരിക്കുന്നത് - റൂൾസ് ഓഫ് പ്രൊസീജർ ആൻഡ് കണ്ടക് ഓഫ് ബിസിനസ്സ് ഓഫ് ഹൗസ് ഓഫ് ദി പീപ്പിൾ.
    3. ലോകസഭയിലെ സംബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി രൂപീകൃതമായത് 1963 ഒക്ടോബർ നു ആണ്.
      കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?