App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത് :

Aവേലുത്തമ്പിദളവ

Bമാർത്താണ്ഡവർമ്മ -

Cസി.പി. രാമസ്വാമി അയ്യർ

Dധർമ്മരാജ

Answer:

C. സി.പി. രാമസ്വാമി അയ്യർ

Read Explanation:

സി. പി . രാമസ്വാമി അയ്യർ 

  • ശ്രീ ചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ 
  • സി. പി.  രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായ വർഷം - 1936 
  • സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ ( 1947 ജൂൺ 11 ന് )
  • തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കി
  • 'അമേരിക്കൻ മോഡൽ അറബിക്കടലിൽ 'എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്ന സമരം - പുന്നപ്ര വയലാർ സമരം ( 1946
  • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ 
  • ഒരേസമയം ബനാറസ് , അണ്ണാമലൈ എന്നീ സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച ദിവാൻ 
  • ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി 
  • സി. പി . രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമം നടത്തിയ വ്യക്തി - കെ. സി . എസ് . മണി 

Related Questions:

Vaikunda Swami was also known as:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.യാഥാസ്ഥിതിക കുടുംബങ്ങളിലെ അന്തർജനങ്ങളെ ബോധവൽക്കരിക്കാൻ പാർവതി നെന്മേനിമംഗലതിന്റെ  നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ജാഥ മലപ്പുറത്തുനിന്ന് കോട്ടയം വരെ സംഘടിപ്പിച്ചു.

2.''എം ആർ ബി യുടെ വേളിക്ക് പുറപ്പെടുക'' എന്ന തലക്കെട്ടോടെ കൂടിയ പാർവതി നെന്മേനിമംഗലത്തിൻറെ പ്രസിദ്ധമായ ലേഖനം 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി ദിനപ്പത്രത്തിൽ വരികയുണ്ടായി.

ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരെഞ്ഞെടുത്തെഴുതുക

  1. ഊരാളുങ്കൽ ഐക്യനാണയസംഘം ആരംഭിച്ചു
  2. ബ്രഹ്മാനന്ദ ശിവയോഗിയുടെ നേത്യത്വത്തിൽ പ്രവർത്തിച്ചു
  3. അഭിനവകേരളം മുഖപത്രം തുടങ്ങി
  4. ക്ഷേത്രപ്രതിഷ്‌ഠകളെ പ്രോത്സാഹിപ്പിച്ചു

    അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :

    1. സഞ്ചാരസ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് 1915 ൽ
    2. കല്ലുമാല സമരം നടത്തിയത് 1893-ല്‍
    3. 1937ൽ അയ്യങ്കാളിയെ സന്ദർശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു
    4. സാധുജന പരിപാലനസംഘം സ്ഥാപിച്ചു
      ''മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല''ആരുടെ വാക്കുകളാണിവ?