Challenger App

No.1 PSC Learning App

1M+ Downloads
' മണ്ഡൽ പഞ്ചായത്ത് ' എന്ന ആശയം അവതരിപ്പിച്ചത് ?

Aഎൽ.എം.സിംഗ്‌വി കമ്മിറ്റി

Bപി.കെ.തുങ്കൻ കമ്മിറ്റി

Cഅശോക് മേത്താ കമ്മിറ്റി

Dഇവയൊന്നുമല്ല

Answer:

C. അശോക് മേത്താ കമ്മിറ്റി

Read Explanation:

അശോക് മേത്താ കമ്മിറ്റി

  • 1977 ഡിസംബറിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ ജനതാ സർക്കാർ അശോക് മേത്ത കമ്മിറ്റി രൂപീകരിച്ചു.

  • 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നും ഈ കമ്മിറ്റി  അറിയപ്പെടുന്നു.

  • ജില്ലാതലത്തിൽ ജില്ലാ പരിഷത്തുകളും മണ്ഡല് പഞ്ചായത്തുകളും ഉൾപ്പെടുത്തി പഞ്ചായത്ത് രാജ് ദ്വിതല ഘടന വേണമെന്ന് ഈ കമ്മിറ്റി വാദിച്ചു.

  • 1978 ഓഗസ്റ്റിൽ, രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 132 ശുപാർശകളുള്ള ഒരു റിപ്പോർട്ട് കമ്മിറ്റി  സമർപ്പിച്ചു.

  • അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി : മൊറാർജി ദേശായി

  • അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി : ഇ എം എസ് നമ്പൂതിരിപ്പാട്.

  • അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജില്ലാതല ആസൂത്രണം മുന്നോട്ടുവച്ചത് ഹനുമന്ത റാവു കമ്മിറ്റിയാണ്




Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമപഞ്ചായത്തുകൾ അറിയപ്പെട്ടിരുന്നത് ?
ഗ്രാമതലത്തിൽ പ്രവൃത്തിക്കുന്ന ഗവൺമെൻ്റ് സംവിധാനമാണ് ?

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 73-)o ഭേദഗതി പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്
  2. 74 -)൦ ഭേദഗതി നഗരപാലിക സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്
  3. നെഹ്റു, അംബേദ്കർ തുടങ്ങിയവർ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു
    Which state in India implemented Panchayath Raj System first?
    According to Article 243Q of the 74th Amendment Act, which of the following is NOT a type of municipality recognized?