App Logo

No.1 PSC Learning App

1M+ Downloads
"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?

Aവിൻസ്റ്റൺ ചർച്ചിൽ

Bമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

Cമഹാത്മാഗാന്ധി

Dമാർട്ടിൻ നിമോയ്ളർ

Answer:

D. മാർട്ടിൻ നിമോയ്ളർ

Read Explanation:

  • "അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്ന് തുടങ്ങുന്ന പ്രസിദ്ധമായ വാക്കുകൾ ജർമ്മൻ ലൂഥറൻ പാസ്റ്റർ മാർട്ടിൻ നിമോയ്ളറുടെ "ആദ്യം അവർ വന്നു" എന്ന കവിതയിൽ നിന്നാണ്.
  • രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ നടത്തിയിരുന്ന ക്രൂരതയെക്കുറിച്ച് വെളിച്ചം വീശുന്നതാണ് ഈ കവിത 

 ജർമൻ പുരോഹിതൻ പാസ്റ്റർ മാർട്ടിൻ നിമോയ്ളറിന്റെ വാക്കുകൾ :

"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു. ഞാനൊരു സോഷ്യലിസ്റ്റല്ലാത്തതുകൊണ്ട് അപ്പോൾ പ്രതിഷേധിച്ചില്ല.

പിന്നീടവർ വന്നത് ട്രേഡ് യൂണിയൻകാരെ തിരക്കിയായിരുന്നു. ഒരു ട്രേഡ് യൂണിയൻകാരനല്ലാത്തതിനാൽ ഞാൻ പ്രതിഷേധിച്ചില്ല.

പിന്നീടവർ വന്നത് ജൂതരെ തേടിയായിരുന്നു. ഒരു ജൂതനല്ലാത്തതിനാൽ ഞാനപ്പോഴും പ്രതിഷേധിച്ചില്ല

ഒടുവിൽ അവർ വന്നത് എന്നെത്തേടിയായിരുന്നു.
അപ്പോൾ എനിക്കു വേണ്ടി പ്രതിഷേധിക്കാൻ മറ്റാരും ബാക്കിയുണ്ടായിരുന്നില്ല"


Related Questions:

"സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച വിവിധ മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത". തീവ്രദേശീയതയുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

1.സ്വന്തം രാജ്യം ശ്രേഷ്ഠമാണെന്ന് കരുതുക

2.സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുക.


The Second World War that lasted from :
അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥാപരമായ രചനയായ "മെയിൻ കാംഫ് രചിക്കപ്പെട്ടത് എപ്പോഴാണ്?
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
താഴെ പറയുന്നവയിൽ ശീതസമര കാലത്തെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങളിൽ പെടാത്ത രാജ്യം ഏത് ?