App Logo

No.1 PSC Learning App

1M+ Downloads
'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?

Aമുഹമ്മദ് യൂനുസ്

Bവാറൻ ബഫറ്റ്

Cരഘുറാം രാജൻ

Dഅമർത്യ സെൻ

Answer:

A. മുഹമ്മദ് യൂനുസ്

Read Explanation:

മുഹമ്മദ് യൂനുസ്

  • ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനും.
  • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്.
  • 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
  • 'പാവങ്ങളുടെ ബാങ്കർ' എന്ന് മുഹമ്മദ് യൂനുസ് അറിയപ്പെടുന്നു.

മുഹമ്മദ് യൂനുസിന്റെ പ്രധാന കൃതികൾ:

  • 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
  • 'എ വേൾഡ് ഓഫ് ത്രീ സീറോസ്
  • 'ബാങ്കർ ടു ദി പൂവർ : മൈക്രോലെൻഡിംഗ് ആൻഡ് ദി ബാറ്റിൽ എഗൈൻസ്റ്റ് വേൾഡ് പോവർട്ടി'

Related Questions:

ലോക ബാങ്കിൻ്റെ മറ്റൊരു പേര് :
Which animal is featured on the emblem of the Reserve Bank of India?
The main objective of cooperative banks is to provide financial assistance to ............................
The following are features of a payment banks.Identify the wrong one.
What is the primary method the Reserve Bank uses to control credit?