App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aഡൽഹൗസി പ്രഭു

Bറിപ്പൺ പ്രഭു

Cവില്ല്യം ബെന്റിക്

Dറോബർട്ട് ലിട്ടൻ

Answer:

B. റിപ്പൺ പ്രഭു

Read Explanation:

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണു അദ്ദേഹത്തിന്റെ കാലത്ത് പാസാക്കിയ ലോക്കൽ സെൽഫ് ഗവണ്മന്റ് ആക്ട്. അതിനു മുൻപ് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങൾ തികചും നിർജീവങ്ങളായിരുന്നു. ഭരണകൂടത്തിന്റെ കീഴ്ഘടകങ്ങളെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അവയിൽ തിരഞ്ഞെടുപ്പ് സംവിധാനം അതിനു മുൻപ് സ്വീകരിക്കപ്പെട്ടിരുന്നില്ല. ഈ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വർദ്ധിക്കുകയും അവ തികച്ചും പ്രാതിനിധ്യസ്വഭാവമുള്ള ജനകീയസമിതികളായി മാറുകയും ചെയ്തു. 1881-ൽ ഫാക്ടറി ആക്ട് പാസാക്കിയതും ഇദ്ദേഹമാണ്..


Related Questions:

ദ്വിഭരണ സമ്പ്രദായം ബംഗാളിൽ നടപ്പിലാക്കിയത് ആര് ?
രാജ്ഗുരുവിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
Mahalwari system was introduced in 1833 during the period of
ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രൈമസ് ഇന്റർ പാരെസ് എന്ന് വിശേഷിപ്പിച്ചത് ആരാണ് (തുല്യരിൽ ഒന്നാമൻ) ?
പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?