Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bശ്രീരാമകൃഷ്ണ പരമഹംസൻ

Cആത്മാറാം പാണ്ഡുരംഗ്

Dസ്വാമി വിവേകാനന്ദൻ

Answer:

B. ശ്രീരാമകൃഷ്ണ പരമഹംസൻ

Read Explanation:

ശ്രീരാമകൃഷ്ണ പരമഹംസൻ

  • ഇന്ത്യയിലെ ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖൻ.
  • സ്വാമി വിവേകാനന്ദന്റെ ഗുരു.
  • 'ദക്ഷിണേശ്വറിലെ വിശുദ്ധൻ/സന്യാസി എന്നറിയപ്പെടുന്നു.
  • യഥാർത്ഥ പേര് : ഗദാധർ ചതോപാധ്യായ
  • 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. 
  • 'മാനവ സേവയാണ് ഈശ്വര സേവ' എന്ന് പ്രഖ്യാപിച്ചു
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്നിയുടെ പേര് - ശാരദാ മണി
  • ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായത് - 1886 ഓഗസ്റ്റ് 16
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് - പ്രതാപ് ചന്ദ്ര മജുംദാർ

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

Related Questions:

സ്വാമിവിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി യ്ക്കായി സ്ഥാപിച്ച സംഘടന

താഴെപ്പറയുന്ന വഴി രാജാറാം മോഹൻ റോയി ബന്ധമില്ലാത്തത് ഏത്?.

1. സതി എന്ന ദുരാചാരം അതിശക്തമായി എതിർത്തു 

2. ബ്രഹ്മസമാജം സ്ഥാപിച്ചു 

3. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് 

4. ഒഡിഷയിൽ ജനിച്ചു  

ശാന്തിനികേതൻ പ്രവർത്തനം ആരംഭിച്ചത്?
When did Swami Vivekanand deliver his speech in ‘World Religion Conference’ in Chicago