App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിരാജ്യചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാര് ?

Aകെ. പി. പത്മനാഭമേനോൻ

Bഡോ. ഹെർമൻ ഗുണ്ടർട്ട്

Cപുത്തേഴത്ത് രാമൻ മേനോൻ

Dഇളംകുളം കുഞ്ഞൻപിള്ള

Answer:

A. കെ. പി. പത്മനാഭമേനോൻ

Read Explanation:

കെ. പി. പത്മനാഭമേനോൻ

  • ചരിത്രകാരൻ, അഭിഭാഷകൻ,ജഡ്ജി എന്നീ നിലകളിൽ പ്രസിദ്ധൻ
  • മദ്രാസ് ഹൈക്കോടതി ജഡ്ജി , മദ്രാസിലെ അഡ്വക്കേറ്റ് ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിത്വം.
  • 1910ൽ 'ഹിസ്റ്ററി ഓഫ് കേരള' എന്ന പേരിൽ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് സമഗ്ര  ഗ്രന്ഥം എഴുതിയ വ്യക്തി.
  • നാട്ടുരാജ്യമായിരുന്ന കൊച്ചിയുടെ ചരിത്രത്തെക്കുറിച്ച്  ഇദ്ദേഹം എഴുതിയ ചരിത്ര ഗ്രന്ഥമാണ് 'കൊച്ചിരാജ്യചരിത്രം'
  • 1912-ലും 1914-ലും യഥാക്രമം രണ്ട് വാല്യങ്ങളിലായിട്ടാണ്  'കൊച്ചിരാജ്യചരിത്രം' പ്രസിദ്ധീകരിക്കപ്പെട്ടത്.

NB: കെ.പി പത്മനാഭ മേനോന്റെ പിതാവും തിരുവിതാംകൂറിലെ മുൻ ദിവാൻപേഷ്കാറും ആയിരുന്ന ശങ്കുണ്ണി മേനോൻ ആണ് തിരുവിതാംകൂറിന്റെ ചരിത്രത്തെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക കൃതികളിലൊന്നായ' എ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ' എഴുതിയത്


Related Questions:

കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യ രേഖ ?
'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് :
Which of the following historic novels are not written by Sardar K.M. Panicker?
"പോരുക പോരുക നാട്ടാരേ പോർക്കളമെത്തുക നാട്ടാരേചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ '1945-ൽ സർ സി. പി. നിരോധിച്ച ഈ ഗാനം രചിച്ചതാര് ?
പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?