Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

മനോവിശ്ലേഷണ സിദ്ധാന്ത സ്ഥാപകൻ ആര് ?

  1. സിഗ്മണ്ട് ഫ്രോയിഡ്
  2. വില്യം വൂണ്ട്
  3. കാൾ യുങ്
  4. കാൾ റോജേഴ്സ

    Aiii മാത്രം

    Bii മാത്രം

    Cഎല്ലാം

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory)

    • ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിൻറെ ആവിഷ്കർത്താവ്.

    • മനസ്സിൻറെ ആന്തരിക പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഫ്രീ അസോസിയേഷൻ, സ്വപ്ന വിശകലനം, പിശകുകളുടെ വിശകലനം എന്നിവ ഉപയോഗിച്ചു. 

    • ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (സൈക്കോ അനലിറ്റിക് സിദ്ധാന്തം) അനുസരിച്ച് വ്യക്തിത്വം വികസിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. 

    • ഓരോന്നിനും ഒരു പ്രത്യേക ആന്തരിക മാനസിക സംഘട്ടനമുണ്ട്. 

    • ബോധതലമല്ല മറിച്ച് അബോധതലമാണ് ശരിയായ യാഥാർഥ്യം എന്ന് അദ്ദേഹം കരുതി. 

    • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 

    • ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 

    • കാൾ യുങ്ങ്, ആൽഫ്രെഡ് അഡ്‌ലർ എന്നിവരാണ് മറ്റു വക്താക്കൾ. 


    Related Questions:

    ജെറോം എസ് ബ്രൂണർ ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച പഠന ഘട്ടങ്ങളിൽ പെടാത്തത് :
    A student is asked to explain the relationship between photosynthesis and greenhouse effect. When domain of McCormack and Yager's taxonomy represent this task.
    മഹാഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് സദൃശ്യമാണ് മനസ്സ്. അതിന് മൂന്ന് തലങ്ങളുണ്ട് - ബോധ മനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ്. ഏത് മന:ശാസ്ത്ര സിദ്ധാന്തമാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത് ?
    ഒറ്റയ്ക്ക് പഠിക്കുന്നതിനേക്കാൾ തന്റെ കൂട്ടുകാരോട് ചർച്ച ചെയ്ത് പഠനം രസകരമാക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും 9-ാം വിദ്യാർത്ഥിനിയായ മീനുവിന് സാധിക്കുന്നു. അവൾക്ക് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത് ?
    ബുദ്ധിയുമായി ബന്ധപ്പെട്ട ചാൾസ് സ്പിയർ മാൻ്റെ ദ്വിഘടക സിദ്ധാന്തത്തിലെ രണ്ട് ഘടകങ്ങൾ ഏതെല്ലാം ?