App Logo

No.1 PSC Learning App

1M+ Downloads
കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് ആര് ?

Aജവഹർലാൽ നെഹ്‌റു

Bമഹാത്മാഗാന്ധി

Cസുഭാഷ് ചന്ദ്രബോസ്

Dഗോപാലകൃഷ്ണ ഗോഖലെ

Answer:

C. സുഭാഷ് ചന്ദ്രബോസ്

Read Explanation:

കീഴരിയൂർ ബോംബ് കേസ്

  • മലബാറിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് അനുബന്ധിച്ച് നടന്ന സംഭവം : കീഴരിയൂർ ബോംബ് കേസ്
  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് : 1942 നവംബർ 17
  • കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ലാ : കോഴിക്കോട്
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി : ഡോക്ടർ കെ ബി മേനോൻ
  • കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് : സുഭാഷ് ചന്ദ്രബോസ്.
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായ വ്യക്തികൾ : 27
  • കീഴരിയൂർ ബോംബ് കേസിൽ കെ ബി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്ങളിൽ ആയവർ : 13
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് : നവംബർ 9
  • കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഉള്ള “ഇരുമ്പഴിക്കുള്ളിൽ” എന്ന ഗ്രന്ഥം രചിച്ച വ്യക്തി : വി എ കേശവൻനായർ
  • കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം : വന്ദേമാതരം





Related Questions:

The first branch of Theosophical society opened in Kerala at which place :
1923ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
1930 ഏപ്രിൽ മാസത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാൽനടയായി പുറപ്പെട്ട വളണ്ടിയർ സംഘത്തിന് നേതൃത്വം നൽകിയത് ആര് ?
1916 മലബാർ ജില്ലാ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനം പാലക്കാടു വെച്ചു നടന്നു. ആരുടെ അധ്യക്ഷതയിൽ ?
കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആര്?