Challenger App

No.1 PSC Learning App

1M+ Downloads
1927 ൽ 480 അനുയായികളുമായി മാവേലിക്കരയിൽ നിന്നും ശിവഗിരിയിലേക്ക് തീർത്ഥാടന ജാഥ നടത്തിയ നവോത്ഥാന നായകൻ ആരാണ് ?

Aപൊയ്കയില്‍ കുമാര ഗുരു

Bവേലുക്കുട്ടി അരയൻ

Cഅയ്യത്താൻ ഗോപാലൻ

Dശുഭാനന്ദ ഗുരുദേവൻ

Answer:

D. ശുഭാനന്ദ ഗുരുദേവൻ

Read Explanation:

ശുഭാനന്ദ ഗുരുദേവൻ

  • മാവേലിക്കര ആസ്ഥാനമായി പ്രവർത്തിച്ച സാംബവ സമുദായ അംഗമായ നവോത്ഥാന നായകൻ
  • ശുഭാനന്ദ ഗുരുവിന്റെ ആദ്യകാല നാമം  - പാപ്പൻക്കുട്ടി

  • ആത്മബോധോദയ സംഘ സ്ഥാപകൻ
  • 1926 ലാണ്  അദ്ദേഹം ആത്മബോധോദയ സംഘം സ്ഥാപിച്ചത് 
  • ആത്മ ബോധോദയ സംഘത്തിന്റെ ആസ്ഥാനം : ചെറുകോൽ, മാവേലിക്കര.

  • ശുഭാനന്ദ ഗുരു ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം : 1926. 
  • 480 അനുയായികളുമായി മാവേലിക്കരയിൽ നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടന ജാഥ നടത്തിയ നവോത്ഥാന നായകൻ : ശുഭാനന്ദ ഗുരു (1927)
  • അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 1934 ജനുവരിയിൽ മാവേലിക്കരയ്ക്കടുത്തുള്ള തട്ടാരമ്പലത്തുവച്ച് ഗാന്ധിജിക്കു സ്വീകരണം നൽകിയത്
  •  ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശുഭാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തിയത് - 1935 

Related Questions:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി' പത്രത്തിന്റെ എഡിറ്ററായത് ഏത് വർഷം ?
കടയ്ക്കൽ പ്രക്ഷോഭം നടന്ന വർഷം ഏത് ?
പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ് ?

ചേരുംപടി ചേർക്കുക

(A)

ശ്രീനാരായണ ഗുരു

1.

വേദാന്തിക നിരൂപണം

(B)

ചട്ടമ്പി സ്വാമി

2.

ലങ്കാമർദ്ദനം

(C)

ഗുണ്ടർട്ട്

3.

ദൈവ ചിന്തനം

(D)

പണ്ഡിറ്റ് കറുപ്പൻ

4.

സ്മരണവിദ്യ