Challenger App

No.1 PSC Learning App

1M+ Downloads
1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aകെ. കേളപ്പൻ

Bടി. കെ. മാധവൻ

Cമന്നത്ത് പത്മനാഭൻ

Dകെ. മാധവൻ നായർ

Answer:

A. കെ. കേളപ്പൻ

Read Explanation:

1931-32 കാലത്ത് നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു.


Related Questions:

അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല :
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത് ?
The tragic death of a freedom fighter namely, A.G Velayudhan in a police lathicharge is associated with which social struggle in Kerala?
പ്രസിദ്ധമായ ഏത് ലഹളയുമായാണ് വേദബന്ധു ബന്ധപ്പെട്ടിരിക്കുന്നത് ?
The British East India company constructed the Anchuthengu fort in?