App Logo

No.1 PSC Learning App

1M+ Downloads
ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Aമാക്സ് മുള്ളർ

Bദയാനന്ദ സരസ്വതി

Cബാലഗംഗാധര തിലകൻ

Dമോർഗൻ

Answer:

B. ദയാനന്ദ സരസ്വതി

Read Explanation:

  • ഇന്ത്യയുടെ ആധ്യാത്മിക നവോത്ഥാനത്തിൽ പ്രമുഖ സ്ഥാനം വഹിച്ച വേദാന്തപണ്ഡിതനാണ് ദയാനന്ദ സരസ്വതി.
  • 'ഹിന്ദുമതത്തിലെ കാൽവിൻ', 'ഇന്ത്യയുടെ പിതാമഹൻ' എന്നെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
  •  1857ൽ കത്തിയവാറിലെ രാജ്ഘട്ടിൽ വച്ച്  ഇദ്ദേഹം സ്ഥാപിച്ച സംഘടനയാണ് ആര്യസമാജം.
  •  'വേദങ്ങളിലേക്കി മടങ്ങുക” എന്ന ആഹ്വാനം നല്‍കിയതും "സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യം ഉയർത്തിയതും ദയാനന്ദ സരസ്വതിയാണ്‌. 

NB:

  • ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന് അഭിപ്രായപ്പെട്ടത് : സ്വാമി ദയാനന്ദ സരസ്വതി.
  • ആര്യന്മാരുടെ ജന്മദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ടത് : മാക്സ് മുള്ളർ.
  • ആര്യന്മാരുടെ ജന്മദേശം പശ്ചിമ സൈബീരിയൻ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് : മോർഗൻ.
  • ആര്യന്മാരുടെ ജന്മദേശം ആസ്ട്രോ - ഹംഗേറിയൻ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് : പ്രൊഫ. മക്ഡൊണൽ.
  • ആര്യന്മാരുടെ ജന്മദേശം സപ്തസിന്ധു പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് : A C ദാസ്.

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. സിന്ധു നദീതട സംസ്കാരത്തെ സുമേറിയൻ ജനത വിളിച്ചിരുന്ന പേരാണ് - മെലൂഹ സംസ്കാരം  
  2. സിന്ധു നദീതട നിവാസികൾ ചെമ്പ് ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങളും , ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതിനാൽ താമ്രശില സംസ്കാരം എന്നും അറിയപ്പെടുന്നു 
  3. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് -  അലക്‌സാണ്ടർ കണ്ണിങ്ഹാം 
  4. സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - അലക്‌സാണ്ടർ കണ്ണിങ്ഹാം 

What are the main causes of decline of Harappan civilization?

  1. Flood
  2. Deforestation
  3. Epidemics
  4. External invasions
  5. Decline of agricultural sector
    മഷികുപ്പി കണ്ടെത്തിയ സിന്ധു നദിതട പട്ടണം ഏതാണ് ?
    ' കലിബംഗൻ ' കണ്ടെത്തിയ ഇറ്റലിക്കാരനായ ഇൻഡോളജിസ്റ്റ് ആരാണ് ?
    ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :