Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ ജോഡി, സഹസംയോജക ബന്ധനം എന്നീ ആശയങ്ങൾ മുന്നോട്ട് വച്ച ശാസ്ത്രഞ്ജൻ ?

Aഗിൽബർട്ട് ന്യൂട്ടൺ ലൂയിസ്

Bലിനസ് പോളിംഗ്

Cജെയിംസ് ചാഡ്വിക്

Dഹെൻറി ഡേവിസ്

Answer:

A. ഗിൽബർട്ട് ന്യൂട്ടൺ ലൂയിസ്

Read Explanation:

ഗിൽബർട്ട് ന്യൂട്ടൺ ലൂയിസിന്റെ സംഭാവനകൾ:

  • ഇലക്ട്രോൺ ജോഡി, സഹസംയോജക ബന്ധനം എന്നീ ആശയങ്ങൾ മുന്നോട്ട് വച്ചത് അദ്ദേഹമായിരുന്നു.

  • ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഇലക്ട്രോൺ ഡോട്ട് ഘടന അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

  • താപഗതികം, പ്രകാശ രാസപ്രവർത്തനങ്ങൾ, ഐസോടോപ്പുകളെ വേർതിരിക്കൽ എന്നീ മേഖലകളിലും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

  • ആപേക്ഷികത, ക്വാണ്ടം ഭൗതികത എന്നിവ പ്രധാന ഗവേഷണ മേഖലകളായിരുന്നു.

  • ആസിഡുകളേയും ബേസുകളേയും കുറിച്ചുള്ള നിർവചനവും അദ്ദേഹം നൽകുകയുണ്ടായി.

  • വികിരണോർജ്ജത്തിന്റെ ഏറ്റവും ചെറിയ കണികയ്ക്ക് "ഫോട്ടോൺ' എന്ന പേര് നൽകിയതും ലൂയിസ് ആണ്.


Related Questions:

ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിൽ, സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട ഇലക്ട്രോൺ ജോഡിയെ, ഏതു മൂലക ആറ്റത്തിന്റെ ന്യൂക്ലിയസാണ് കൂടുതൽ ആകർഷിക്കാൻ സാധ്യത ?

പാത്രനിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്ന ലോഹങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏത്?

  1. താപചാലകത
  2. കാഠിന്യം
  3. മാലിയബിലിറ്റി
  4. ഡക്റ്റിലിറ്റി
    ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?
    ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?

    S എന്ന മൂലകത്തിന്റെ സംയോജകത എത്രയാണ്?

    image.png