Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

Aഅറ്റോർണി ജനറൽ

Bഗവർണർ

Cമുഖ്യമന്ത്രി

Dഅഡ്വക്കേറ്റ് ജനറൽ

Answer:

D. അഡ്വക്കേറ്റ് ജനറൽ

Read Explanation:

ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണറാണ്. ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തി ആയിരിക്കണം.


Related Questions:

ചുവടെ പറയുന്നവയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?

  1. അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ  കാബിനറ്റ് സെക്രട്ടറി
  2. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം -  യോഗ കർമ്മസു കൗശലം
  3. IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം സർദാർ വല്ലഭായ് പട്ടേൽ കോളേജ് ആണ്
  4. സർദാർ വല്ലഭായ് പട്ടേൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്.

താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?

  1. തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ആയില്യം തിരുനാളാണ്
  2. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് സ്വാതി തിരുനാളാണ്
  3. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് 1875 ലാണ്
    ട്രാൻസ്ജൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?

    കേരള നിയമസഭയിലെ ആദ്യത്തെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ആരാണ്?

    1. സി.എച്ച്. മുഹമ്മദ് കോയ
    2. ശങ്കര നാരായണൻ തമ്പി
    3. കെ.എം. സീതി സാഹിബ്
    4. കെ ഓ അയിഷാബായി

      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ ധനകാര്യ വകുപ്പാണ്
      2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിവരാവകാശ നിയമം 2005 ബാധകമാണ്
      3. ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത്- സി എ ജി