App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ റവന്യൂ ഗൈഡ് പുറത്തിറക്കുന്നത് ?

Aപബ്ലിക് അഫേഴ്സ് സെന്റർ

Bസംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ്

Cഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്

Dഇവയൊന്നുമല്ല

Answer:

C. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്

Read Explanation:

  • റവന്യൂ വകുപ്പിൽ കാലികമായി വരുത്തുന്ന ഭേദഗതികളും പുതിയതായി നിർമ്മിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ റവന്യൂ ഗൈഡ് പുറത്തിറക്കുന്നത്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ആണ് റവന്യൂ ഗൈഡ് പ്രസിദ്ധീകരിക്കുന്നത്

Related Questions:

'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?

ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ? 

i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക

ii) വോട്ടർ പട്ടിക പുതുക്കുക

iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക

iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക

കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു സമഗ്ര പദ്ധതി തയാറാക്കിയത് -2016
  2. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 20 പ്രകാരമാണ് ഈ പദ്ധതി തയ്യാറാക്കിയത്.
    കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?