App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സർവ്വോദയ പ്രസ്ഥാനം ആരംഭിച്ചത് ആര് ?

Aമദൻമോഹൻ മാളവ്യ

Bകേശവചന്ദ്രസെൻ

Cസുരേന്ദ്രനാഥ ബാനർജി

Dജയപ്രകാശ് നാരായണൻ

Answer:

D. ജയപ്രകാശ് നാരായണൻ

Read Explanation:

ജയപ്രകാശ് നാരായണ്‍

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവും.
  • ലോക്നായക് എന്നും ജെ.പി എന്നും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
  • ക്വിറ്റ് ഇന്ത്യ വിപ്ലവത്തിൻ്റെ നായകൻ ( Hero of quit India movement) എന്ന് വിശേഷിക്കപ്പെടുന്ന നേതാവ് .
  • സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്

  • പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയ വ്യക്തി.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന നേതാവ്.
  • 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.

  • 1950 ൽ സർവ്വോദയ പ്ലാൻ മുന്നോട്ട് വെച്ചു
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച്  പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി.
  • 1970 കളിൽ ഇന്ദിരാഗാന്ധിയുടെ മുഖ്യ പ്രതിപക്ഷ നേതാവായിരുന്നു
  • 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. 




Related Questions:

താഴെ പറയുന്നവയിൽ അനുശീലൻ സമിതിയുടെ പ്രധാന നേതാക്കളിൽ പെടാത്തത് ആര് ?

സ്വരാജ് പാർട്ടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് രൂപീകരിക്കപ്പെട്ട പാർട്ടി
  2. 1932 ജനുവരി 1നു രൂപീകൃതമായി.
  3. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
  4. മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.
    ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?
    "പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
    One among the following is not related to the formation of NAM: