Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ആശയപരമായ ചേരിതിരിവിനെ ' ഇരു ധ്രുവ രാഷ്ട്രീയം ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aമിഖായേൽ ഗോർബച്ചേവ്

Bബെർണാഡ് ബെറൂച്ച്

Cഅർണോൾഡ് ടോയൻബി

Dവാൾട്ടർ ലിപ്മാൻ

Answer:

C. അർണോൾഡ് ടോയൻബി

Read Explanation:

'ഇരു ധ്രുവ രാഷ്ട്രീയം'

  • രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും സോവിയറ്റ് യൂണിയനും ഭിന്നിക്കുകയും, ഇത് ലോകരാജ്യങ്ങൾക്കിടയിൽ തന്നെ രണ്ട് ചേരികൾ രൂപപ്പെടുവാൻ കാരണമായി.
  • മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും ആണ് ഇങ്ങനെ രൂപപ്പെട്ടത്.
  • മുതലാളിത്ത ചേരിക്ക് നേതൃത്വം നൽകിയത് : അമേരിക്ക
  • സോഷ്യലിസ്റ്റ് ചേരിക്ക് നേതൃത്വം നൽകിയത് : സോവിയറ്റ് യൂണിയൻ
  • ലോകരാജ്യങ്ങളെ തന്നെ രണ്ടു ചേരികളിൽ നിർത്തിയ ഈ ആശയപരമായ വേർതിരിവിനെ ചരിത്രകാരനായ അർണോൾഡ് ടോയൻബി 'ഇരു ധ്രുവ രാഷ്ട്രീയം' എന്ന് വിളിച്ചു.
  • മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും, നയതന്ത്ര യുദ്ധങ്ങളും അറിയപ്പെടുന്നത് :ശീതസമരം (Cold War)
  • 'ശീതസമരം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് : ബെർണാഡ് ബെറൂച്ച്

Related Questions:

ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാര് :
വാർസോ ഉടമ്പടി നിലവിൽ വന്നത് ?
കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ അമേരിക്ക മുന്നോട്ട് വച്ച നയം ഏത് ?

വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.
  2. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു. 
  3. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.
    സോവിയറ്റ് യൂണിയൻറെ തകർച്ചയുമായി ബന്ധപ്പെട്ട് ഗോർബച്ചേവ് പ്രസിഡണ്ട് സ്ഥാനം രാജി വച്ച വർഷം ?