App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ് സെക്രട്ടറി ആര് ?

Aഎൻ.ഇ.എസ് രാഘവനാചാരി

Bകെ.പി.എസ് മേനോൻ

Cഎൻ.ആർ പിള്ള

Dഎ.എൻ ത്സാ

Answer:

C. എൻ.ആർ പിള്ള

Read Explanation:

ക്യാബിനറ്റ് സെക്രട്ടറി

  • കേന്ദ്ര സര്‍ക്കാരില്‍ എക്സിക്യൂട്ടീവ്‌ തലത്തിലെ ഏറ്റവും ഉയര്‍ന്നതും മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥനുമാണ്‌ ക്യാബിനറ്റ് സെക്രട്ടറി.
  • പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് പ്രവർത്തിക്കുന്നത്.
  • കാബിനറ്റ്‌ സെക്രട്ടേറിയറ്റ്‌, സിവിൽ സർവീസസ് ബോർഡ്, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ്‌ സര്‍വീസ്‌ എന്നിവയുടെ എക്സ്‌ ഒഫിഷ്യോ തലവൻ
  • ഇന്ത്യന്‍ അഡ്ടിനിസ്‌ട്രേറ്റീവ്‌ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന കേഡര്‍ തസ്തികയും ക്യാബിനറ്റ് സെക്രട്ടറിയുടെതാണ്.
  • 2010 മുതൽ കാബിനറ്റ് സെക്രട്ടറിയുടെ കാലാവധി പരമാവധി നാല് വർഷമായി നീട്ടി.
  • എന്നാല്‍ പരിഷ്ക്കരിച്ച ചട്ടങ്ങള്‍ അനുസരിച്ച്‌, ഒരു ക്യാബിനറ്റ്‌ സെക്രട്ടറിക്ക്‌ 4 വര്‍ഷത്തിനപ്പുറം 3 മാസത്തില്‍ കൂടാത്ത ഒരു കാലയളവിലേക്ക്‌ കേന്ദ്ര സര്‍ക്കാരിന്‌ സേവനം നീട്ടാം.
  • ക്യാബിനറ്റ് സെക്രട്ടറിയുടെ മാസശമ്പളം : 2,50,000 രൂപ
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ്‌ സെക്രട്ടറി - എന്‍ ആര്‍ പിള്ള
  • നിലവിലെ ക്യാബിനറ്റ് സെക്രട്ടറി : രാജീവ് ഗൗബ

Related Questions:

ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?
2011 സെൻസസ് പ്രകാരം ഏറ്റവും കുറവ് നഗര ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നികുതി ചുമത്താനുള്ള അധികാരം essential legislative function-ൽ പ്പെടുന്ന ഒന്നാണ്.
  2. ഭരണഘടനയുടെ 262 -ാം അനുഛേദപ്രകാരം, “നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല."

    Henry VIII Clause വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. എക്സിക്യൂട്ടീവ് അവർക്ക് ലഭിച്ച അധികാരം ഉപയോഗിച്ചുകൊണ്ട് ചട്ടങ്ങൾ ഉണ്ടാക്കുന്നു.
    2. എക്സിക്യൂട്ടീവ് ഉണ്ടാക്കിയ ചട്ടങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും.
      2025 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി അർഹനായത്?