Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

Aകെ.സി.എസ്.പണിക്കർ

Bകെ.ജി സുബ്രഹ്മണ്യൻ

Cആർട്ടിസ്റ്റ് രാമവർമ്മ രാജ

Dഎ. രാമചന്ദ്രൻ

Answer:

C. ആർട്ടിസ്റ്റ് രാമവർമ്മ രാജ

Read Explanation:

കേരള ലളിതകലാ അക്കാദമി

  • കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സാംസ്കാരികസ്ഥാപനം.
  • ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി.
  • 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്.
  • തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. 
  • എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.

അക്കാദമി നൽകി വരുന്ന പ്രധാന അവാർഡുകൾ :

  • വിഖ്യാതശില്‍പി ലാറിബേക്കറുടെ പേരില്‍ വാസ്തുശില്‍പകലയ്ക്ക് പുരസ്കാരം.
  • ആദിവാസി ഗോത്രനാടോടി ചിത്ര- ശില്‍പകലകള്‍ക്ക് ജെ.സ്വാമിനാഥന്റെ പേരില്‍ പുരസ്ക്കാരം
  • ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരം.
  • സോണാഭായ് രജ്വാര്‍ പുരസ്കാരം, പത്മിനി പുരസ്കാരം, കേസരി പുരസ്കാരം, മറ്റ് സംസ്ഥാനപുരസ്കാരങ്ങള്‍ എന്നിവയും അക്കാദമി നല്‍കിവരുന്നു. 




Related Questions:

പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?
കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?
140 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ മലയാളി ആര് ?
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?