App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?

Aജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണൻ

Bജസ്റ്റിസ്. രംഗനാഥ മിശ്ര

Cജസ്റ്റിസ്. എ.എസ്. ആനന്ദ്

Dജസ്റ്റിസ്. എ.എൻ. റായ്

Answer:

B. ജസ്റ്റിസ്. രംഗനാഥ മിശ്ര

Read Explanation:

  • രംഗനാഥ് മിശ്ര (25 നവംബർ 1926 - 13 സെപ്റ്റംബർ 2012) ഇന്ത്യയുടെ 21-ാമത് ചീഫ് ജസ്റ്റിസായിരുന്നു, 1990 സെപ്റ്റംബർ 25 മുതൽ 1991 നവംബർ 24 വരെ സേവനമനുഷ്ഠിച്ചു.

  • ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനുമായിരുന്നു അദ്ദേഹം.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ബഹറുൽ ഇസ്ലാമിന് ശേഷം രാജ്യസഭാംഗമാകുന്ന രണ്ടാമത്തെ സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം.

  • 1993 സെപ്റ്റംബർ 28 ൽ ഓർഡിനൻസിലൂടെ നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

ഘടന

  • മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്.

  • ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു.

  • ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം.

  • അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു.

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ- വിജയഭാരതി സയാനി (ആക്ടിങ് )


Related Questions:

Which of the following is the part of International Bill of Human Rights ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമേ കമ്മീഷൻ അധ്യക്ഷൻ ആകാൻ കഴിയുകയുള്ളൂ
  2. ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  3. കമ്മീഷന് 5 ഡിവിഷനുകൾ ആണുള്ളത്
  4. ശ്രീ രാജീവ് ജെയിൻ നിലവിലെ കമ്മീഷനിൽ അംഗമാണ്