App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആര്?

Aകട്ടിലശ്ശേരി മുഹമ്മദ് മൗലവി

Bഅബ്ദുല്‍ ഖാദര്‍

Cമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Dകട്ടിലശ്ശേരി മൗലവി

Answer:

C. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Read Explanation:

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

  • കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി.
  • സുബാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്ക് എന്ന  പാർട്ടി രൂപീകരിച്ചപ്പോൾ കേരളത്തിൽ അതിന് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആയിരുന്നു
  • കൊച്ചിൻ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ (Cochin MES) സ്ഥാപകൻ 
  • കേരള ഖിലാഫത് കമ്മറ്റിയുടെ ആദ്യത്തെ സെക്രട്ടറി
  • രണ്ടാം ലോകമഹായുദ്ധാനന്തരം ജയിൽ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ.
  • 'കേരളത്തിന്റെ വീരപുത്രൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി
  • അബ്ദുറഹിമാൻ കെ.പി.സി.സിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ - 1938, 1939, 1940 
  • അബ്ദുറഹിമാൻ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - 1937 
  • മുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം - വീരപുത്രൻ

അൽ അമീൻ

  • 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.
  • 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
  • പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ആരംഭിച്ച പത്രം - അൽ - അമീൻ
  • അൽ - അമീൻ പത്രത്തിൻറെ ആദ്യ കോപ്പിയിൽ ആശംസാ സന്ദേശം എഴുതിയത് - വള്ളത്തോൾ നാരായണ മേനോൻ.
  • രണ്ടാം ലോക മഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും" എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രം 

Related Questions:

കേരളത്തിലെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു.
  2. കേരളത്തിലെ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും ഉളിയത്ത് കടവിൽ തന്നെയാണ്
  3. 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നത് പയ്യന്നൂരാണ്.

    വിമോചനസമരം നടന്നത് ആരുടെ നേതൃത്വത്തിലായിരുന്നു?

    ഗാന്ധിജി നാലാമതായി കേരളത്തിൽ എത്തിയ വർഷം ഏത്?
    1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ടീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?
    The most important incident of Quit India Movement in Kerala was: