Challenger App

No.1 PSC Learning App

1M+ Downloads
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബംഗാളി' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

Aഫർദൂർജി മർസ്ബാൻ

Bമൗലാനാ അബുൽകലാം ആസാദ്

Cസുരേന്ദ്രനാഥ് ബാനർജി

Dദാദാഭായ് നവ്‌റോജി

Answer:

C. സുരേന്ദ്രനാഥ് ബാനർജി

Read Explanation:

സുരേന്ദ്രനാഥ ബാനർജി

  • ജനനം - 1848 (കൊൽക്കത്ത )
  • രാഷ്ട്രഗുരു എന്നറിയപ്പെടുന്ന വ്യക്തി - സുരേന്ദ്രനാഥ ബാനർജി 
  • സുരേന്ദ്രനാഥ ബാനർജി ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിച്ച വർഷം - 1876 
  • 1879 -ൽ സുരേന്ദ്രനാഥ ബാനർജി ആരംഭിച്ച പത്രം - ബംഗാളി 
  • സുരേന്ദ്രനാഥ ബാനർജി അധ്യക്ഷനായ കോൺഗ്രസ് സമ്മേളനങ്ങൾ - പൂനെ (1895), അഹമ്മദാബാദ് (1902 )
  • സുരേന്ദ്രനാഥ ബാനർജിയുടെ ആത്മകഥ - എ നാഷൻ ഇൻ മേക്കിംഗ് 

Related Questions:

സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞതാര് ?
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം ?

താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രസ്ഥാനങ്ങളുടേയും അവയുടെ സ്ഥാപകരുടേയും ശരിയായ ജോഡിയേത്?

  1. സത്യശോധക് സമാജം - ജ്യോതിറാവുഫൂലെ
  2. ആര്യസമാജം - ആത്മാറാം പാണ്ഡുരംഗ്
  3. പ്രാർത്ഥനാസമാജം - സ്വാമി ദയാനന്ദ സരസ്വതി
  4. ഹിതകാരിണി സമാജം - വീരേശലിംഗം പന്തലു
    മലബാറിലെ കലാപത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ആരുടെ നേതൃത്വത്തിലായിരുന്നു ?
    വന്ദേമാതരം എന്ന ഗാനം ഉൾകൊള്ളുന്ന 'ആനന്ദമഠം' എന്ന നോവൽ എഴുതിയതാര് ?