App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

Aഏ.ഒ ഹ്യൂം

Bഡബ്ല്യു.സി. ബാനർജി

Cദാദാഭായ് നവറോജി

Dഫിറോസ് ഷാ മേത്ത

Answer:

B. ഡബ്ല്യു.സി. ബാനർജി

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത് - 1885 ഡിസംബർ 28
  • സമ്മേളന സ്ഥലം - ബോംബെയിലെ തേജ്പാൽ സംസ്കൃത കോളേജ്
  • സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - വുമേഷ് ചന്ദ്ര ബാനർജി.
  • ഏ ഓ ഹ്യൂം, എന്ന മുൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്, ഇത്തരം ഒരു യോഗം വിളിച്ചു കൂട്ടുവാൻ മുൻകൈയെടുത്തത്. 
  • അദ്ദേഹം ഒരു അഭിഭാഷകനും വിദ്യാഭ്യാസ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായിരുന്നു.
  • വിവിധ പ്രദേശങ്ങളിൽ നിന്നുള്ള, 72 പേർ ഒത്തു കൂടിയിരുന്നു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങൾ:

  1. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ, സൗഹൃദ ബോധം വളർത്തുക.
  2. ജാതി – മത - പ്രാദേശിക ചിന്തകൾക്കതീതമായി, ദേശീയ ബോധം വളർത്തുക.
  3. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ, അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക.

Related Questions:

ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരാണ് ?
അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ ?
' സത്യശോധക് സമാജ് ' സ്ഥാപിച്ചത് ആരാണ് ?
ബാലഗംഗാധര തിലകും ആനി ബസെന്റും ചേർന്ന് ഹോം റൂൾ പ്രസ്ഥാനം തുടങ്ങിയ വർഷം ?
' വേദങ്ങളിലേക്ക് മടങ്ങുക ' എന്നു ആഹ്വാനം ചെയ്‍തത് ഏതു നവോഥാന നേതാവ് ആയിരുന്നു ?