Challenger App

No.1 PSC Learning App

1M+ Downloads
പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ മെസൊപ്പൊട്ടേമിയയിലെ തൂങ്ങുന്ന പൂന്തോട്ടം നിർമ്മിച്ച ഭരണാധികാരി?

Aനെബൂഖദ്‌നേസർ II

Bഹമുറാബി

Cസർഗോൺ

Dസൈറസ്

Answer:

A. നെബൂഖദ്‌നേസർ II

Read Explanation:

തൂങ്ങുന്ന പൂന്തോട്ടം (Hanging Gardens)

  • പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന് 
  • മെസൊപ്പൊട്ടേമിയയിലെ ബാബിലോൺ നഗരത്തിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത് 
  • 605 BCE മുതൽ 562 BCE വരെ ബാബിലോൺ ഭരിച്ചിരുന്ന രാജാവ്  നെബൂഖദ്‌നേസർ രണ്ടാമനാണ് ഇവ നിർമിച്ചതെന്ന് കണക്കാക്കപ്പെടുന്നു 
  • ബി.സി.ഒന്നാം നൂറ്റാണ്ടിലിൽ ഒരു ഭൂകമ്പത്തിൽ പൂന്തോട്ടം പൂർണമായും തകരുകയുണ്ടായി 

മെസപ്പൊട്ടേമിയൻ  സംസ്കാരം 

  • ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത്- മെസപ്പൊട്ടേമിയൻ  സംസ്കാരം 
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം-മെസപ്പൊട്ടേമിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
  • മെസപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം 
  • മെസപ്പൊട്ടേമിയയെ ചന്ദ്രകലാതടം എന്ന് വിശേഷിപ്പിച്ച പുരാവസ്തുഗവേഷകൻ:  പ്രൊഫ. ബ്രസ്റ്റഡ്
  • മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
  • മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് :  ക്യൂണിഫോം
  • ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം  നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
  • ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത 
  • സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം

Related Questions:

പുരാതന മെസോപ്പൊട്ടാമിയയിൽ കണ്ടുവന്നിരുന്ന 'സിഗുറാത്തുകൾ' എന്ന നിർമ്മിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വശങ്ങളിൽ പടികളോടുകൂടിയ കെട്ടിടങ്ങളാണ് ഇവ
  2. ഇത്തരം നിർമ്മിതികളുടെ മുകളിൽ ഒരു ക്ഷേത്രവും നിലനിന്നിരുന്നു.
  3. ജനങ്ങൾക്ക് മുഴുവൻ ഇവിടെ ഒത്തുകൂടി ആരാധന നടത്തുവാൻ അനുവാദമുണ്ടായിരുന്നു

    താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് ഭരണാധികാരിയുമായി ബന്ധപ്പെട്ടതാണ് :

    • ഉറുക്ക് നഗരം ഭരിച്ചു

    • എൻകിടു എന്ന സുഹൃത്ത് മരണപ്പെട്ടപ്പോൾ ഉണ്ടായ ആഘാതത്തിൽ അദ്ദേഹം അനശ്വരതയുടെ രഹസ്യം കണ്ടെത്തുവാൻ പുറപ്പെടുകയും ലോകത്തെ ജലാശയങ്ങളെല്ലാം മുറിച്ച് കടന്നു ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹം ഉറുക്കിലേക്ക് മടങ്ങി

    ഹമ്മുറാബിയുടെ നിയമാവലിയിൽ എത്ര നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?

    മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

    1. അനു
    2. ഇഷ്താർ
    3. മർദുക്
      'തൂങ്ങുന്ന പൂന്തോട്ട'ത്തിന് പേരുകേട്ട പുരാതന മെസൊപ്പൊട്ടേമിയൻ നഗരം ഏതാണ്?