App Logo

No.1 PSC Learning App

1M+ Downloads
അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം :

Aദ്വിതീയ സംഘം

Bത്രിതീയ സംഘം

Cപ്രാഥമിക സംഘം

Dഇവയൊന്നുമല്ല

Answer:

A. ദ്വിതീയ സംഘം

Read Explanation:

സാമൂഹ്യസംഘം (Social group)

  • നേരിട്ടോ അല്ലാതെയോ ആശയവിനിമയം  നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികൾ ഒത്തുചേരുമ്പോൾ ഒരു സാമൂഹ്യസംഘം  ഉണ്ടാകുന്നു

 

  • രണ്ടോ അതിലധികമോ ആൾക്കാർ ഒന്നിച്ചു കൂടുകയും പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ അതിനെ ഒരു സാമൂഹിക സംഘം എന്ന് വിളിക്കുന്നു  - വില്യം ഓഗ്ബൺ
  • പരസ്പരം സഹകരിക്കുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികളുടെ സംഘങ്ങളാണ് സാമൂഹ്യ സംഘങ്ങൾ -  മേയർ  നിംക്കോഫ്

 

  • അംഗബലം അംഗങ്ങളുടെ പരസ്പരബന്ധം പ്രവർത്തനം മാർഗങ്ങൾ നിർവഹണ ശ്രമങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി സാമൂഹ്യ സംഘങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു
    1. പ്രാഥമിക സംഘം  (primary Group )

    2. ദ്വിതീയ സംഘം (secondary group )

 

  • അടുത്ത ബന്ധം വെച്ച് പുലർത്തുകയും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ചെറുസംഘം - പ്രാഥമിക സംഘം ( primary group)
  • പ്രാഥമിക സംഘത്തിന്റെ പ്രധാന ലക്ഷ്യം - അംഗങ്ങളുടെ ക്ഷേമം
    • ഉദാ : കുടുംബം

 

  • അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം - ദ്വിതീയ സംഘം (secondary group)
    • ദ്വിതീയ സംഘങ്ങൾക്ക് ഉദാഹരണം:  ടീമുകൾ, ക്ലബ്ബുകൾ
  • ദ്വിതീയ സംഘങ്ങളിലെ പ്രധാന ലക്ഷ്യം – വ്യക്തിപരമായ പ്രയോജനങ്ങൾ

 

  • ധാർമിക മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്ന സംഘടനകൾ - മതസംഘടനകൾ
  • വ്യക്തി ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘം അറിയപ്പെടുന്നത് - സമൂഹം

Related Questions:

ദേശിയോത്ഗ്രഥനത്തിന് തടസമായി വർത്തിക്കുന്നതേത് ?
സാമൂഹ്യ സംഘത്തിന് ഉദാഹരണം തിരഞ്ഞെടുക്കുക :
വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യ നിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക് വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത് ?
നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികൾ ഒത്തുചേരുമ്പോൾ ഒരു .................... ഉണ്ടാകുന്നു.
വ്യക്തികൾക്ക് ആവശ്യമായ വിജ്ഞാനം, വൈദഗ്ധ്യം, തുടങ്ങിയവ വളർത്തി ഒരു മികച്ച സമൂഹ ജീവിയായി വളർത്തിയെടുക്കുന്ന പ്രക്രിയയാണ്‌ :