അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
Aബറൗണി
Bമുല്ലാദൗദ്
Cഅബുള്‍ഫസല്‍
Dനിസാമുദ്ദീന്‍ അഹമ്മദ്
Answer:
C. അബുള്‍ഫസല്‍
Read Explanation:
അബുൽ ഫസൽ
മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ പ്രധാനമന്ത്രിയും (ഗ്രാൻഡ് വിസിയർ), ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു.
അക്ബറുടെ സദസ്സിലെ 'നവരത്നങ്ങൾ' എന്നറിയപ്പെടുന്ന പണ്ഡിത സഭയിലെ അംഗം
അക്ബറുടെ ജീവചരിത്രം വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥമായ 'അക്ബർ നാമ 'എഴുതിയത് അബ്ദുൽ ഫസലാണ്.
അക്ബറുടെ ഭരണസമ്പ്രദായത്തെക്കുറിച്ച് വർണ്ണിക്കുന്ന അബ്ദുൽ ഫസലിന്റെ ഗ്രന്ഥം :’അയിൻ ഇ അക്ബറി' (അക്ബർ നാമയുടെ മൂന്നാം വാല്യമാണിത്).
ഡൽഹിയിലെയും ബംഗാളിലെയും നെൽകൃഷിയെപ്പറ്റി ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു
അയിൻ ഇ അക്ബറി ' പ്രകാരം ബംഗാളിൽ 50 ഓളം നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു.
പേർഷ്യൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത വ്യക്തി കൂടിയാണ് അബുൽ ഫസൽ.