Challenger App

No.1 PSC Learning App

1M+ Downloads
അടച്ചിട്ട സ്ഥലത്തിൻ്റെ ചാർജുള്ള ആളുകൾ പരിശോധന അനുവദിക്കേണ്ടതാണ് എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 104

Bസെക്ഷൻ 105

Cസെക്ഷൻ 103

Dസെക്ഷൻ 106

Answer:

C. സെക്ഷൻ 103

Read Explanation:

BNSS- Section-103 - Person in charge of closed place to allow searches [അടച്ചിട്ട സ്ഥലത്തിൻ്റെ ചാർജുള്ള ആളുകൾ പരിശോധന അനുവദിക്കേണ്ടതാണ്.]

  • Subsections of 103.

    (1) ഈ അധ്യായത്തിൽ കീഴിൽ പരിശോധിക്കാൻ ബാധ്യതയുള്ള ഏതെങ്കിലും സ്ഥലം അടച്ചിട്ടിരിക്കുമ്പോഴെല്ലാം, അത്തരം സ്ഥലത്ത് താമസിക്കുന്ന വ്യക്തിയോ, അതിൻ്റെ ചാർജുള്ള വ്യക്തിയോ, വാറന്റ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന്റെയോ മറ്റു വ്യക്തികളുടെയോ ആവശ്യ പ്രകാരം ഹാജരാകേണ്ടതും, അയാൾക്ക് ആ സ്ഥലത്തേക്ക് സ്വതന്ത്രമായി പ്രവേശിക്കാൻ അനുവദിക്കുകയും അവിടെ പരിശോധന നടത്തുന്നതിന് ന്യായമായ എല്ലാ സൗകര്യങ്ങളും നൽകേണ്ടതുമാണ്."

  • (2) അത്തരം സ്ഥലത്തേക്ക് പ്രവേശിക്കുവാൻ കഴിയുന്നില്ലെങ്കിൽ, വാറന്റ് നടപ്പാക്കുന്ന ഉദ്യോഗസ്ഥനോ മറ്റാൾക്കോ 44 (2) -വകുപ്പ് പ്രകാരം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ മുന്നോട്ട് പോകാവുന്നതാണ്.

  • (3) അങ്ങനെയുള്ള സ്ഥലത്തോ അതിനു ചുറ്റുമോ ഉള്ള ഏതെങ്കിലും ആൾ, ഏത് സാധനത്തിനുവേണ്ടിയാണോ പരിശോധന നടത്തുന്നത്, അത് അയാളുടെ ശരീരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്നതായി സംശയിക്കപ്പെട്ടാൽ, അങ്ങനെ ഉള്ള ആളെ പരിശോധിക്കാവുന്നതും , അങ്ങനെയുള്ള വ്യക്തി സ്ത്രീ ആണെങ്കിൽ, പരിശോധന നടത്തേണ്ടത് സദ്യത മാനിച്ചുകൊണ്ട് മറ്റൊരു സ്ത്രീ ആകേണ്ടതുമാകുന്നു.

  • (4) - ഈ അധ്യായത്തിൻ കീഴിൽ ഒരു പരിശോധന നടത്തുന്നതിന് മുൻപ്, ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അത് ചെയ്യാൻ പോകുന്ന മറ്റ് വ്യക്തിയോ, അന്വേഷണം നടത്തുന്ന സ്ഥലത്തുള്ള സ്വതന്ത്ര മാന്യരുമായ നിവാസികളേയോ, അവർ ലഭ്യമല്ലായെങ്കിൽ മറ്റൊരു പ്രദേശത്തെ രണ്ടോ അതിലധികമോ സ്വതന്ത്രരും മാന്യരുമായ നിവാസികളേയോ സാക്ഷിയാകാൻ വിളിക്കേണ്ടതും, അപ്രകാരം ചെയ്യുന്നതിന് അവർക്കോ അവരിൽ ആർക്കെങ്കിലുമോ ലിഖിതമായ ഉത്തരവ് നല്കാവുന്നതുമാണ്.

  • (5) - പരിശോധന അവരുടെ സാന്നിധ്യത്തിൽ ചെയ്യേണ്ടതും, അത്തരം തിരച്ചിലിനിടയിൽ പിടിച്ചെടുത്ത എല്ലാ വസ്തുക്കളുടെയും ഒരു ലിസ്റ്റ് യഥാക്രമം ഉദ്യോഗസ്ഥനോ മറ്റൊരാളോ തയ്യാറാക്കേണ്ടതും അങ്ങനെയുള്ള സാക്ഷികൾ അതിൽ ഒപ്പിടേണ്ടതും ആകുന്നു. എന്നാൽ ഈ വകുപ്പിൻ കീഴിൽ പരിശോധനയ്ക്ക് സാക്ഷിയായിരിക്കുന്ന ഏതൊരാളും കോടതി പ്രത്യേകമായി "സമൻ ചെയ്യാത്തപക്ഷം, പരിശോധനയുടെ സാക്ഷിയായി കോടതിയിൽ ഹാജരാകേണ്ടതല്ലാത്തതുമാകുന്നു.

  • (6) - പരിശോധന നടത്തിയ സ്ഥലത്തെ താമസക്കാരനെയോ അല്ലെങ്കിൽ അയാൾക്കുവേണ്ടിയുള്ള ആളെയോ, എല്ലാ സന്ദർഭങ്ങളിലും, പരിശോധനയിൽ പങ്കെടുക്കാൻ അനുവദിക്കേണ്ടതും, കൂടാതെ ഈ വകുപ്പ് പ്രകാരം സാക്ഷികൾ ഒപ്പിട്ട ലിസ്‌റ്റിൻ്റെ പകർപ്പ്, അങ്ങനെയുള്ള താമസക്കാരനോ, കൈവശക്കാരനോ, അയാൾക്കുവേണ്ടി മറ്റൊരാൾക്കോ നല്‌കേണ്ടുമാകുന്നു .

  • (7) -ഏതെങ്കിലും വ്യക്തിയെ (3) -ാം ഉപവകുപ്പ് പ്രകാരം തിരയുമ്പോൾ, കൈവശം വച്ചിരിക്കുന്ന എല്ലാ വസ്‌തുക്കളുടെയും ഒരു ലിസ്‌റ്റ് തയ്യാറാക്കേണ്ടതും, അതിൻ്റെ പകർപ്പ് അത്തരം വ്യക്തിയ്ക്ക് നൽകേണ്ടതുമാകുന്നു.

  • (8) - ന്യായമായ കാരണമില്ലാതെ, ഈ വകുപ്പിന് കീഴിലുള്ള ഒരു തിരച്ചിലിൽ പങ്കെടുക്കാനും സാക്ഷ്യം വഹിക്കാനും വിസമ്മതിക്കുന്ന എന്തൊരു വ്യക്തിയും 2023 - BNS ലെ സെക്ഷൻ 222 പ്രകാരമുള്ള കുറ്റം ചെയ്തതായി കരുതപ്പെടുന്നതാകുന്നു


Related Questions:

ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി

BNSS Section 35 (7) പ്രകാരം, ഏതൊരാളെ DySP മുൻകൂർ അനുമതിയില്ലാതെ അറസ്റ്റു ചെയ്യാൻ പാടില്ലാത്തത്?

  1. 55 വയസിന് മുകളിലുള്ളവരെ
  2. സർക്കാർ ഉദ്യോഗസ്ഥരെ.
  3. 60 വയസിന് മുകളിലുള്ളവരെ
  4. രോഗബാധിതരെ
    ബിഎൻഎസ്എസ് വ്യവസ്ഥകൾ പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ കുറ്റസമ്മതങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത്?
    പോലീസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൽ നിന്നുള്ള ഉത്തരവ് കൂടാതെയും, വാറൻ്റ് കൂടാതെയും ഒരാളെ അറസ്റ്റ് ചെയ്യാവുന്ന സന്ദർഭങ്ങളെ പറ്റി വിവരിക്കുന്ന BNSS-ലെ വകുപ് ഏതാണ്?