അനുഭവപൂർണ്ണമായ പഠനശൈലി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aപിയാഷെ
Bവൈഗോഡ്സ്കി
Cകോൾബ്
Dസ്കിന്നർ
Answer:
C. കോൾബ്
Read Explanation:
പ്രക്രിയാധിഷ്ഠിത പഠനരീതികളിലുൾപ്പെട്ട ഏറ്റവും പ്രധാനവും അറിയപ്പെടുന്നതുമായ പഠനശൈലിയാണ് കോൾബ് (Kolb) അവതരിപ്പിച്ച അനുഭവപൂർണ്ണമായ പഠനശൈലി.
സംവേദനം (perception), സംസ്ക്കരണം (processing) എന്നിങ്ങനെ ഇതിന് രണ്ട് മുഖങ്ങളുണ്ട്.
സംവേദനം, പഠിതാവിന്റെ രൂപാത്മ കവും (concrete) അല്ലാത്തതുമായ (co-abstract) ചിന്തയെക്കുറിച്ച് വിശദീകരി ക്കുമ്പോൾ പഠനസമയത്തുള്ള പഠിതാവിൻ്റെ ചിന്താപരമായ വിവരസംസ്ക്കരണ പ്രവർത്തനങ്ങളെയാണ് സംസ്ക്കരണം കൊണ്ടുദ്ദേശിക്കുന്നത്.
ഇവയുടെ ഉദ്ഗ്ര ഥനത്തിലൂടെ നാല് പഠനശൈലികളുൾക്കൊള്ളുന്ന ഒരു പഠനമാതൃക (model of leaming) രൂപീകരിക്കപ്പെട്ടിരിക്കുന്നു
ബഹുതല ശൈലിയുള്ളവർ (Divergers),ഏക തല ശൈലി ഉള്ളവർ (Convergers),സ്വാംശീകരണ ശൈലിയുള്ളവർ (Assimilators),സംസ്ഥാപനശൈലിയുള്ളവർ (Accommodators)