അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?
Aവാതകങ്ങൾ
Bപൊടിപടലങ്ങൾ
Cനീരാവി
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
അന്തരീക്ഷം
- ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലമാണ് അന്തരീക്ഷം.
- വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ
- വ്യത്യസ്ത വാതകങ്ങളുടെ ഒരു മിശ്രിതമാണ് അന്തരീക്ഷം.
- മനുഷ്യനും മറ്റ് ജന്തുക്കൾക്കും ജീവ വായുവായ ഓക്സിജനും, സസ്യങ്ങൾക്ക് കാർബൺ ഡൈ ഓക്സഡും ആവശ്യമായ അളവിൽ അന്തരീക്ഷം ഉൾക്കൊള്ളുന്നു.
- അന്തരീക്ഷവായുവിന്റെ ഭൂരിഭാഗവുള്ളത് ഭൗമോപരിതലത്തിൽ നിന്നും 32 കിലോമീറ്ററിനുള്ളിലാണ്.
- അന്തരീക്ഷ വായുവിന്റെ സാന്നിധ്യം തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്.
- അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് പോകും തോറും വാതകങ്ങളുടെ അനുപാതത്തിൽ വ്യത്യാസം കണ്ടുവരുന്നു.
- ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് കുറയുകയും 120 കിലോമീറ്റർ എത്തുമ്പോഴേക്കും വളരെ നിസ്സാരമായ അളവിൽ മാത്രമായിത്തീരു കയും ചെയ്യുന്നു.
- ഭൗമോപരിതലത്തിൽനിന്നും ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളൂ