App Logo

No.1 PSC Learning App

1M+ Downloads
അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?

Aസലൈവറി ആമിലേസ്

Bലൈസോസം

Cഅമൈല പെക്ടിൻ

Dഇതൊന്നുമല്ല

Answer:

A. സലൈവറി ആമിലേസ്

Read Explanation:

ഉമിനീർഗ്രന്ഥികൾ 

  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. 
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് :
    • സലൈവറി അമിലേസ് (Salivary amylase),
    • ലൈസോസൈം (Lysozyme) 
    • ശ്ലേഷ്‌മം
  • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
  • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
  • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു. 

Related Questions:

ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന ആഗ്നേയ രസം ഏതാണ് ?
പിത്തരസവും ആഗ്നേയ രസവും ഒരു പൊതുകുഴലിലൂടെ ഏത് അവയവത്തിലേക്കാണ് തുറക്കപ്പെടുന്നത്?
ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെട്ട് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?