App Logo

No.1 PSC Learning App

1M+ Downloads
അപൂർണമായ ദൃശ്യരൂപത്തെ പൂർത്തീകരിക്കപ്പെട്ട നിലയിൽ കുട്ടികൾ ഗ്രഹിച്ചെടുക്കുന്നത് ഗസ്റ്റാൾട്ട് മനശാസ്ത്രം പ്രകാരം ഏതു നിയമത്തിൻറെ പിൻബലത്തിലാണ് ?

Aസാദൃശ്യ നിയമം

Bസാമീപ്യ നിയമം

Cസമ്പൂർണ്ണ നിയമം

Dസംപൂരണ നിയമം

Answer:

D. സംപൂരണ നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) - അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു. അടുത്ത്‌ സ്ഥിതി ചെയ്യുന്ന അംശങ്ങളെ ഒരേ രംഗ ചിത്രീകരണത്തിൻ്റെ ഭാഗങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു. അതായത് സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണതയുണ്ടാകും.
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു.
  3. തുടര്‍ച്ചാ നിയമം (law of continuity) - തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി.
  4. രൂപപശ്ചാത്തല ബന്ധം 
  5. പരിപൂർത്തി നിയമം / സ൦പൂരണ നിയമം (‍ law of closure) - വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍.

 

പരിപൂർത്തി നിയമം / സ൦പൂരണ നിയമം (‍ law of closure)



         

 

 

 

 

ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നതാണ് പരിപൂർത്തി നിയമം. 


Related Questions:

In order to develop motivation among students a teacher should
സ്കൂൾ പ്രവേശനോത്സവം പിയാഷെയുടെ അഭിപ്രായത്തിൽ ഒരു :
കണ്ടെത്തൽ പഠനം (Discovery Learning) ആരുടെ സംഭാവനയാണ് ?

Pavlov's conditioning is Classical Conditioning because,

  1. it is most important study which paved way for other theories
  2. it was first study conducted in this field
  3. It has an unquestioned authority in this field
  4. It narrates each and every aspect of learning
    താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനസ്സിനെക്കുറിച്ചുള്ള പഠനത്തിൽ “മനസ്സിൻ്റെ അറകൾ' എന്നതിൽ ഉൾപ്പെടാത്തത് ഏത് ?