App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ പ്രവേശനോത്സവം പിയാഷെയുടെ അഭിപ്രായത്തിൽ ഒരു :

Aസ്വാംശീകരണ പ്രക്രിയയാണ്

Bസംയോജന പ്രക്രിയയാണ്

Cസംസ്ഥാപന പ്രക്രിയയാണ്

Dവൈജ്ഞാനിക ഘടനാ നിർമ്മാണമാണ്

Answer:

B. സംയോജന പ്രക്രിയയാണ്

Read Explanation:

പിയാഷെയുടെ പഠന സങ്കല്പം

  • പുതിയ അനുഭങ്ങൾ വൈജ്ഞാനിക ഘടന (Cognitive domain) യിൽ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാൻ രണ്ടു മാർഗങ്ങളാണ് പൊതുവെ സ്വീകരിക്കാറുള്ളത് എന്ന് പിയാഷെ അഭിപ്രായപ്പെടുന്നു. അവ സ്വാംശീകരണവും (Assimilation) സംസ്ഥാപനവും (Accomodation) ആണ്.

 

  • കുട്ടി ഒഴിഞ്ഞ പാത്രമല്ല. അവനിൽ ധാരാളം മുന്നറിവുകളുണ്ട് അവൻ ഗവേഷകനും അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നവനുമാണ്.
  • പഠനം ഇച്ഛാപൂർവ്വം നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. അത് തീർത്തും ഒരു ജീവ ശാസ്ത്ര പ്രക്രിയയാണ്. പരിഹരിക്കപ്പെടേണ്ട വൈജ്ഞാനിക അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നു. .
  • നിലവിലുള്ള വൈജ്ഞാനിക ഘടനയുമായി സമരസപ്പെടാത്ത ഏതു വിജ്ഞാന ഘടകവും നിരർത്ഥകമായി അനുഭവപ്പെടും. നിയതമായ വികാസഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് ജ്ഞാതൃഘടന സങ്കീർണമാകുന്നു.
  • വൈജ്ഞാനിക വികാസം നടക്കുന്നത് അനുരൂപീകരണം (Adaptation) സംയോജനം (Organisation) എന്നീ പ്രക്രിയകൾ വഴിയാണ്. ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണ് അനുരൂപീകരണം. സ്വാംശീകരണം, സംസ്ഥാപനം എന്നീ രണ്ടു രീതികളിലൂടെയാണ് അനുരൂപീകരണം നടക്കുന്നത്.
  • സീമകളുടെ ആന്തരിക പുനർവിന്യാസവും കൂട്ടിച്ചേർക്കലും വഴി ശക്തവും പരസ്പര ബന്ധിതവുമായ ഒരു ജ്ഞാതൃഘടന രൂപം കൊള്ളുന്ന പ്രക്രിയയാണ് സംയോജനം (organisation)
 
 

 


Related Questions:

ഏതൊരു ജീവിയുടെയും പെരുമാറ്റവും, മാനസിക പ്രവർത്തനങ്ങളും, ചില ചോദകങ്ങളോടുള്ള പ്രതികരണങ്ങളാണെന്ന് വാദിക്കുന്ന പഠന സമീപനം ഏത് ?
According to Freud, which part of the mind is responsible for thoughts and feelings we are aware of?
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ വക്താവ് ?
Why did Kohlberg believe moral development occurs in stages?
അർത്ഥം പൂർണ്ണമായ ഭാഷാപഠനം നടക്കണമെങ്കിൽ ചില അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചിരിക്കണം. താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക.