App Logo

No.1 PSC Learning App

1M+ Downloads
അപ്രദവ്യങ്ങൾക്ക് അയിരിനേക്കാൾ സാന്ദ്രത കുറവാണെങ്കിൽ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ മാർഗ്ഗം ഏത്?

Aകാന്തിക വിഭജനം

Bലീച്ചിങ്

Cജലപ്രവാഹത്തിൽ കഴുകിയെടുക്കൽ

Dപ്ലവനപ്രക്രിയ

Answer:

C. ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ

Read Explanation:

അയിരിൽ അടങ്ങിയ ഗാങിനെ നീക്കം ചെയ്യുന്ന പ്രക്രിയയെ അയിരിന്റെ സാന്ദ്രണം എന്ന് പറയുന്നു.. അപ്രദവ്യം സാന്ദ്രത കുറഞ്ഞതും അയിര് സാന്ദ്രത കൂടിയതുമാകുമ്പോൾ ഭാരം കുറഞ്ഞ അപ്രദവ്യങ്ങളെ ജലപ്രവാഹത്തിൽ കഴുകിമാറ്റുന്നു. ഓക്സൈഡ് അയിരുകളുടെ സാന്ദ്രണം, സ്വർണത്തിന്റെ അയിരുകളുടെ സാന്ദ്രണം എന്നിവ ഉദാഹരണങ്ങളാണ്.


Related Questions:

ആറ്റത്തിനുള്ളിൽ കാണപ്പെടുന്ന കണങ്ങളും അവയെ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേരുകളും നൽകിയിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.


(i) ഇലക്ട്രോൺ - ജെ.ജെ തോംസൺ

(ii) പ്രോട്ടോൺ - ഹെൻറി മോസ്ലി

(iii) ന്യൂട്രോൺ - ജെയിംസ് ചാഡ് വിക്ക്

(iv) പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്


ഗാൽവനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇലക്ട്രോൺ പ്രവാഹ ദിശ നടക്കുന്നത് ആനോഡിൽ നിന്ന് കാഥോഡിലേക്ക്
  2. വൈദ്യുതപ്രവാഹ ദിശ നടക്കുന്നത് കാഥോഡിൽ നിന്ന് ആനോഡിലേക്ക്
  3. ഓക്സീകരണം നടക്കുന്നത് കാഥോഡിലാണ്
  4. നിരോക്സീകരണം നടക്കുന്നത് ആനോഡിലാണ്
    കാർബൺഡൈയോക്സൈഡ് (CO₂) വാതകത്തിന്റെ ക്രിട്ടിക്കൽ താപനില 30.98°C ആണ്. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
    NaCl ക്രിസ്റ്റൽ MgCl2-ൽ ഡോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിഫക്ട്

    ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ :

    1. എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.
    2. വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.
    3. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
    4. രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.