സെക്ഷൻ 3 (1) പ്രകാരം "അബ്കാരി റവന്യൂ" എന്നാൽ, മദ്യം അല്ലെങ്കിൽ ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അല്ലെങ്കിൽ നിലവിലെ മറ്റേതെങ്കിലും നിയമപ്രകാരമോ ചുമത്തപ്പെട്ട നികുതിയോ, പിഴയോ, ഫീസോ അല്ലെങ്കിൽ കണ്ടുകെട്ടപ്പെട്ട വസ്‌തുക്കളുടെ മൂല്യമോ എന്ന് അർത്ഥമാക്കുന്നു