Challenger App

No.1 PSC Learning App

1M+ Downloads

അഭിപ്രേരണ കുട്ടികളിൽ സൃഷ്ടിക്കുവാനുള്ള മാർഗ്ഗങ്ങളിൽ ശരിയായവ കണ്ടെത്തുക :

  1. ദൃശ്യ- ശ്രവ്യ ഉപകരണങ്ങളുടെ ഉപയോഗം.
  2. മനശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ തത്വങ്ങളിൽ അധിഷ്ഠിതവുമായ പ്രവർത്തനം.
  3. ലക്ഷ്യം നിർണ്ണയിയ്ക്കൽ.

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അഭിപ്രേരണ കുട്ടികളിൽ സൃഷ്ടിക്കുവാനുള്ള മാർഗ്ഗങ്ങൾ :-

    • ലക്ഷ്യം നിർണ്ണയിക്കൽ.
      • പഠനത്തെ യഥാർത്ഥ ജീവിതവുമായി ബന്ധിപ്പിക്കുക.
      • പഠനസന്ദർഭത്തെ പ്രശ്നങ്ങളായി അവതരിപ്പിക്കുക.
      • മാനസികവും ബുദ്ധിപരവുമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക.
      • പഠനപ്രശ്നവുമായി ബന്ധപ്പെട്ട് സ്വന്തം അഭിരുചിയ്ക്കും താത്പര്യത്തിനുമനുസരിച്ച് മേഖലകളും ശേഷികളും അവരവരുടെ നിലവാരത്തിനനുസരിച്ച് സ്വയം തിരഞ്ഞെടുക്കുവാൻ വേണ്ട കൈത്താങ്ങലുകൾ നൽകുക.
    • ഹൃദ്യമായ അന്തരീക്ഷം സൃഷ്ടിക്കുക.
      • ശിശുകേന്ദ്രീകൃത പഠനരീതിയുടെ പ്രയോഗം.
      • ആകർഷകമായ ഭൗതിക ചുറ്റുപാട്.
      • രസകരമായ പഠനാനുഭവങ്ങളുടെ ലഭ്യത. 
    • പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുക.
      • ജനാധിപത്യരീതിയിലുള്ള ഇടപെടലുകൾ.
      • തുല്യാവസരങ്ങളുടെ ലഭ്യത.
      • പഠനം പങ്കിടുവാനുള്ള അവസരം. 
    • അഹംബദ്ധത വർദ്ധിപ്പിക്കുക.
      • ആത്മവിശ്വാസം നൽകുക / വർദ്ധിപ്പിക്കുക.
      • സ്വയം വിലയിരുത്താനുള്ള അവസരം.
      • കൂടുതൽ ആത്മാവിഷ്കാരത്തിനുള്ള അവസരം നൽകുക.
      • പ്രശംസയും അഭിനന്ദനവും
    • നേട്ടങ്ങളെക്കുറിച്ചുള്ള അറിവു നൽകുന്നു.
      • പഠനപുരോഗതി അറിയിക്കുന്നു.
      • തത്സമയവിലയിരുത്തൽ.
      • നേട്ടങ്ങളെക്കുറിച്ചു സ്വയം ബോധ്യപ്പെടുന്നു.
      • ഉൽപ്പന്നങ്ങളും വിലയിരുത്തലും സൂക്ഷിച്ചുവെയ്ക്കുന്നു. 
    • വൈവിധ്യതയുള്ള പഠനപ്രവർത്തനങ്ങൾ നൂതനവും ആകർഷകവുമായ പ്രവർത്തനം.
    • മനശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ തത്വങ്ങളിൽ അധിഷ്ഠിതവുമായ പ്രവർത്തനം.
    • ദൃശ്യ- ശ്രവ്യ ഉപകരണങ്ങളുടെ ഉപയോഗം.

    Related Questions:

    ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?
    രാജേഷിന് വാക്കുകൾ കേട്ട് എഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും പദങ്ങളും വിട്ടുപോകുന്നു.വരികളും അക്ഷരങ്ങളുടെ അകലവും പാലിക്കാൻ കഴിയുന്നില്ല. രാജേഷിന് ഏതു തരം പഠന വൈകല്യം ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നത് ?
    അദ്ധ്യാപകൻ ക്ലാസ്സിൽ നൽകുന്ന പ്രബലനം?
    ഹോർമിക് മനശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ?
    Which of the following statements is true about learning?