App Logo

No.1 PSC Learning App

1M+ Downloads
അമോണിയം ക്ലോറൈഡും മണലും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതി :

Aസ്വേദനം

Bഉത്പദനം

Cസാന്ദ്രണം

Dഅംശിക സ്വേദനം

Answer:

B. ഉത്പദനം

Read Explanation:

  • അമോണിയം ക്ലോറൈഡും മണലും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതി - ഉത്പദനം
  • ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയയാണ് ഉത്പദനം(Sublimation )
  • ഒരു ഖരപദാർത്ഥ കണികകൾ അവയ്ക്കിടയിലുള്ള ആകർഷണശക്തിയെ പൂർണ്ണമായും മറികടക്കാൻ ആവശ്യമായ ഊർജം ആഗിരണം ചെയ്യുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് -ഉത്പദനം
  • ഉത്പദനത്തിന് വിധേയമാകുന്ന വസ്തുക്കൾക്ക് ഉദാഹരണങ്ങളാണ് -പാറ്റഗുളിക ,അയഡിൻ ,കർപ്പൂരം ,അമോണിയം ക്ലോറൈഡ് ,ഡ്രൈ ഐസ് 

Related Questions:

സെൻസർ ഉപയോഗിച്ച് ഇൻഫ്രാറെഡ് വികിരണങ്ങൾളെ സ്വീകരിച്ചുകൊണ്ട് ഒരു വസ്തുവിന്റെ താപനില മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോമീറ്ററാണ് ?
ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായവ ഏതെല്ലാം?

  1. ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ക്രയോമീറ്റർ
  2. താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
  3. ഊഷ്മാവിന്റെ SI യൂണിറ്റ് കെൽവിൻ ആണ്
  4. ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ താപനിലക്ക് മാറ്റം ഉണ്ടാകുന്നില്ല
    ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?