ബഹുവചനം - ഒന്നിലധികം എണ്ണത്തെ കുറിക്കുന്നതാണ് ബഹുവചനം
ഏകവചനം - ഒന്നിനെ കാണിക്കുന്ന നാമരൂപത്തിന് ഏകവചനം എന്ന് പറയുന്നു
സലിംഗ ബഹുചനം:- സ്ത്രീ, പുരുഷ, നപുംസക ലിംഗങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വം കാണിക്കുന്നത് സലിംഗബഹുവചനം (ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ പറ്റുന്ന ബഹുവചനം). മാർ, കൾ എന്നീ പ്രത്യയങ്ങൾ സലിംഗ ബഹുവചനത്തിന് പ്രയോഗിക്കുന്നു.
ഉദാ : വിദ്വാൻ - വിദ്വാൻമാർ, കൊതിച്ചി - കൊതിച്ചികൾ
അലിംഗ ബഹുവചനം - സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനത്തിന് അലിംഗബഹുവചനം എന്നു പറയുന്നു
കുട്ടികൾ അലിംഗ ബഹുവചനത്തിന് ഉദാഹരണമാണ്
മടിയർ, ജനങ്ങൾ, അദ്ധ്യാപകർ ഇവയൊക്കെ അലിംഗ ബഹുവചനമാണ്