App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യപ്പെട്ടയാളെ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ഹാജരാക്കണം എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 57

Bസെക്ഷൻ 58

Cസെക്ഷൻ 60

Dസെക്ഷൻ 61

Answer:

A. സെക്ഷൻ 57

Read Explanation:

BNSS-Section-57

Person arrested to be taken before Magistrate or officer in charge of police station [അറസ്റ്റ് ചെയ്യപ്പെട്ടയാളെ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ഹാജരാക്കണം]

  • വാറന്റില്ലാതെ അറസ്‌റ്റ് ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ , അനാവശ്യ കാലതാമസം കൂടാതെ, ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി, അറസ്റ്റ് ചെയ്‌ത വ്യക്തിയെ കേസിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ അല്ലെങ്കിൽ ഒരു പോലീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുമ്പാകെ കൊണ്ടുപോകുകയോ അയക്കുകയോ ചെയ്യേണ്ടതാകുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

  1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
  2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
  3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.

    താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
    2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
    3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.
      ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
      അറസ്റ്റ് ചെയ്തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
      കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?