Challenger App

No.1 PSC Learning App

1M+ Downloads
അസാധാരണ കഴിവുള്ള കുട്ടികൾക്ക് നൽകാവുന്ന സമ്പുഷ്ടീകരണ പദ്ധതികളാണ് ?

Aഎബിലിറ്റി ഗ്രൂപ്പിങ്

Bസമ്മർ സ്കൂൾ

Cത്വരിതപ്പെടുത്താൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രതിഭാശാലികൾ (Gifted children)

  • 130 നു മുകളിൽ IQ
  • സ്കൂളിൽ രണ്ട് ശതമാനത്തിൽ കൂടുതൽ ഉണ്ടാകാറില്ല
  • ശരാശരിയെക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ

 

എങ്ങനെ കണ്ടെത്താം ?

  • ഭൂരിഭാഗം കുട്ടികളും അസാധാരണ കഴിവുകളും നേട്ടങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള കുടുംബങ്ങളിൽ പെട്ടവരാണ്
  • ആയതിനാൽ ഇവരെ കുടുംബത്തിൽ സാധാരണക്കാരായി കരുതി പോരുന്നു 
  • എന്നാൽ മറ്റു ജനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇവർ അസാമാന്യരാണ് 
  • താഴ്ന്ന നിലകളിൽ പ്രവർത്തിക്കുന്നവരുടെ മക്കൾ ഈ കൂട്ടത്തിൽ അധികം കാണപ്പെടാറില്ല 
  • ആൺ പെൺ വ്യത്യാസം അധികമില്ല
  • പ്രതിഭാശാലികളെ കണ്ടെത്താൻ മാനസിക ശേഷികൾ അളക്കാൻ സഹായകമായ നിരവധി ശോധകങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സവിശേഷതകൾ 

  • പാരമ്പര്യം ഉയർന്ന നിലവാരത്തിലുള്ളതായിരിക്കും
  • കായിക സവിശേഷതകൾ ഉയർന്ന നിലവാരത്തിലാണ്
  • ഉയർന്ന വിദ്യാഭ്യാസ നിലവാരം
  • കായിക പ്രവർത്തനങ്ങളെക്കാൾ ഗുണാത്മക ചിന്തനവും  പ്രയാസം കുറഞ്ഞ വിഷയങ്ങളെക്കാൾ കഠിന വിഷയങ്ങളും ഇഷ്ടപെടും
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്
  • മുതിർന്നവർക്കുള്ള ഗ്രന്ഥങ്ങൾ അവർ വായിക്കുന്നു
  • സവിശേഷ സ്വഭാവങ്ങൾ അളക്കുന്ന ശോധകങ്ങളിൽ പ്രകടനം ഉയർന്നതായിരിക്കും

എന്ത് പരിഗണന ?

ഇവരെ അവഗണിച്ചാൽ അപസമായോചന (Maladjustment) പ്രവണത വളരും 

  • വിശേഷാൽ വിദ്യാലയങ്ങൾ (Special School) / വ്യത്യസ്ത വിദ്യാലയങ്ങൾ
  • കഴിവിനൊത്ത് വർഗ്ഗീകരണം / വേറിട്ടുള്ള ക്ലാസുകൾ
  • ചാടി കടക്കൽ / ഇരട്ട കയറ്റം
  • ത്വരിത പഠനം / പെട്ടെന്നുള്ള മുന്നേറ്റം
  • പോഷക പരിപാടികൾ (Enrichment activities)

Related Questions:

പഠനത്തിൽ അന്തർഭവിച്ചിരിക്കുന്ന അടിസ്ഥാനപരമായ ഒന്നോ അതിലധികമോ മാനസിക പ്രക്രിയയിലുള്ള തകരാറിനെ വിളിക്കുന്ന പേരെന്ത് ?
'ഒരു വരയിലോ വക്രത്തിലോ ക്രമീകരിച്ചിരിക്കുന്ന ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു' - ഇത് ഏത് ജെസ്റ്റാൾട്ട് തത്വമാണ് ?
മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
താഴെപ്പറയുന്നവയിൽ സഹവർത്തിത പഠനത്തിന്റെ പ്രത്യേകതകൾ ഏതൊക്കെ ?
സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :