App Logo

No.1 PSC Learning App

1M+ Downloads
അസാധാരണത്വമുള്ള കുട്ടികളെ സമഗ്രമായി വിലയിരുത്തുന്നതിനുള്ള ഉപാധിയാണ് :

Aറേറ്റിംഗ് സ്‌കെയിൽ

Bനിരീക്ഷണം

Cഅഭിമുഖം

Dകേസ് സ്റ്റഡി

Answer:

D. കേസ് സ്റ്റഡി

Read Explanation:

ഏകവ്യക്തി പഠനം (Case study)

    • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തു വിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതിയാണിത്.
    • പ്രശ്നമുള്ള വ്യക്തിയെയോ വ്യക്തിയുടെ പ്രശ്നത്തെയോ ആണ് കെയ്സ് എന്ന് പറയുന്നത്.
    • പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി / അസാധാരണത്വമുള്ള കുട്ടികയെ സമഗ്രമായി വിലയിരുത്തൽ .
    • മനശാസ്ത്രത്തിൻറെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡി പ്രയോജനപ്പെടുത്താറുണ്ട്.
    • ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശാസ്ത്രം, കോഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം   കേസ് സ്റ്റഡി ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
    • ഒരു പ്രത്യേക കേസിൻ്റെ  ആഴത്തിലുള്ള പഠനത്തിനാണ് ഇവിടെ ഊന്നൽ.
    • കേസ് തിരഞ്ഞെടുക്കൽ, പരികല്പന രൂപപ്പെടുത്തൽ, സ്ഥിതിവിവരശേഖരണം, വിവരവിശകലനം, സമന്വയിപ്പിക്കൽ  എന്നിവ കേസ് സ്റ്റഡിയുടെ ഘട്ടങ്ങളാണ്.

Related Questions:

ഒരു സാമൂഹ്യ ലേഖത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളാൽ സ്വീകരിക്കപെടുന്നവർ അറിയപ്പെടുന്നത്?
വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?
പ്രതീക്ഷയ്ക്കും കഴിവിനുമൊത്ത്‌ ചില കുട്ടികൾക്ക് പഠിക്കുന്നതിനോ പഠിച്ചത് ശരിയായവിധം പ്രകടിപ്പിക്കുന്നതിനോ കഴിയാതെ വരുമ്പോൾ അതിനു നൽകുന്ന പരിഹാരമാർഗമാണ് .....

അഭിമുഖവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  2. അഭിമുഖം രണ്ടുതരങ്ങളാണ് സുഘടിതം (Structured), സുഘടിതമല്ലാത്തത് (Unstructured)
  3. ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ്
    ക്ലാസ്സ് റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?