Challenger App

No.1 PSC Learning App

1M+ Downloads
അസീറിയക്കാരെ കൽദിയക്കാർ ആക്രമിച്ച വർഷം ?

ABCE 539

BBCE 612

CBCE 331

DBCE 729

Answer:

B. BCE 612

Read Explanation:

മെസൊപ്പൊട്ടമിയൻ നാഗരികത

  • നഗരജീവിതം ആരംഭിച്ചത് ഇവിടെനിന്നാണ് 

  • യൂഫ്രട്ടീസ്, ടയ്ഗ്രീസ് നദികൾക്കിടയിൽ രൂപംകൊണ്ടു 

  • ഈ നദികൾ അർമേനിയൻ പർവതങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, പേർഷ്യൻ കടലുമായി ലയിക്കുന്നു. 

  • മെസൊപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം നദികൾക്കിടയിലുള്ള ഭൂമി എന്നാണ്. 

  • ഇന്നത്തെ ഇറാഖിൽ നിലനിന്നിരുന്ന സംസ്കാരം

  • മെസൊപ്പൊട്ടമിയ- ഗ്രിക്ക് വാക് 

  • മധ്യം എന്നർത്ഥം വരുന്ന മെസോസ് 

  • നദി എന്നർത്ഥം വരുന്ന പൊട്ടമാസ് 

  • "നാഗരികതയുടെ തൊട്ടിലും ശ്മശാനവും" (‘The Cradle and Graveyard of civilization’) എന്നത് സാധാരണയായി മെസൊപ്പൊട്ടേമിയയെയാണ് സൂചിപ്പിക്കുന്നത്.

  • മെസോപൊട്ടേമിയയിൽ നാല് വ്യത്യസ്ത നാഗരികതകൾ ഉയർന്നുവന്നു

  • അവർ സുമേറിയൻ, ബാബിലോണിയൻ (Amorites), അസീറിയൻ, കൽദിയൻ (new Babylonians) എന്നിവരായിരുന്നു.

  • അക്കാഡിയൻമാർ: 'സർഗോൺ, 'നരം സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി

  • അക്കാദിലെ സർഗോൺ (Sargon of Akkad)

  • (reigned c. 2334–c. 2279 bce) 

  • 'സുമേറിയൻ' സിറ്റി-സംസ്ഥാനങ്ങൾ ഏകീകരിച്ചു 

  • ആദ്യത്തെ മെസൊപ്പൊട്ടേമിയൻ സാമ്രാജ്യം സൃഷ്ടിച്ചു 

  • ബാബിലോണിയമാർ: 'ഉർ നമു' എന്ന രാജാവ് (അദ്ദേഹം സിഗ്ഗുരാറ്റുകൾ നിർമ്മിച്ചു) 'ഷുൽഗി', 'ഐബിബി സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി

  • ഹമ്മുറാബിയുടെ ഭരണ കാലഘട്ടം : 1792 - 1750 BCE

  • ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആയിരുന്നു ഹമ്മുറാബി. 

  • ബാബിലോണിൽ ഹമ്മുറാബി കൊണ്ടു വന്ന സമഗ്രമായ ഒരു നിയമസംഹിത പ്രസിദ്ധമാണ്.

  • 282 നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നത് ഹമുറാബി ആണ്. 

  • “കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് - ഹമ്മുറാബി

  • നീതി, സമത്വം, വിധവാസംരക്ഷണം കൃഷിക്കാരുടെയും കച്ചവടക്കാരുടെയും സംരക്ഷണം തുടങ്ങിയ ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും വേണ്ടി ഹമ്മുറാബി നിലകൊണ്ടു.

  • അദ്ദേഹം സുമാർ  കീഴടക്കി

  • അസീറിയക്കാർ: 'ടിഗ്ലാത്ത് പിലേസർ', 'ഷൽമണസേർ’ 'സർജൻ II', 'സൻഹേരീബ്', 'അസൂർ ബാനിപ്പാൽ' എന്നീ രാജാക്കന്മാർ ഭരണം നടത്തി

  • അവരുടെ പ്രധാന നഗരം: നീനെവേ, 'അസൂർ'

  • BCE 612-ൽ അസീറിയക്കാരെ കൽദയക്കാർ ആക്രമിച്ചു

  • പുതിയ ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ 

  • അദ്ദേഹം ബാബിലോണിലെ ‘Hanging പൂന്തോട്ടങ്ങൾ' നിർമ്മിച്ചു

  • പേർഷ്യൻ രാജാവായ സൈറസ് BCE  539-ൽ മെസൊപ്പൊട്ടേമിയയെ ആക്രമിച്ചു

  • പ്രധാന ദേവന്മാർ: 'അനു, ഇരിപ്പിൽ, ഇഷ്താർ, എൻകി, മർദുക്'

Image result for mesopotamian civilizations timeline


Related Questions:

ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി ?

മെസപ്പൊട്ടേമിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മെസപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിയെ സഹായിച്ചു. 
  2. നഗരങ്ങൾ കച്ചവട കേന്ദ്രങ്ങളായിരുന്നു.
  3. കച്ചവടം വികാസം പ്രാപിച്ചതോടെ കൈമാറുന്ന ഉൽപ്പന്നങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തേണ്ടത് ആവശ്യമായി തീർന്നു. ഇത് എഴുത്തുവിദ്യയുടെ വികാസത്തിലേക്ക് നയിച്ചു.
  4. സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങളുമായി മെസപ്പൊട്ടേമിയൻ ജനങ്ങൾക്ക് കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു.
    മെസപ്പൊട്ടോമിയയിലെ പ്രാചീന ലിപി അറിയപ്പെട്ടിരുന്ന പേര് :
    യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?
    മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം ?