App Logo

No.1 PSC Learning App

1M+ Downloads
ആകാശത്തിലെ നക്ഷത്രങ്ങളെ ചേർത്ത് വരച്ച് അവയെ ആകൃതികളായി സങ്കൽപ്പിക്കുന്ന നക്ഷത്രങ്ങളുടെ ഗ്രൂപ്പുകളാണ് ------

Aനക്ഷത്രമണ്ഡലങ്ങൾ

Bനക്ഷത്രഗണങ്ങൾ

Cനക്ഷത്രലോകങ്ങൾ

Dസൂരൃമണ്ഡലങ്ങൾ

Answer:

B. നക്ഷത്രഗണങ്ങൾ

Read Explanation:

നക്ഷത്രഗണങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളെ ചേർത്ത് വരച്ച് അവയെ ആകൃതികളായി സങ്കൽപ്പിക്കുന്ന നക്ഷത്രങ്ങളുടെ ഗ്രൂപ്പുകളാണ് നക്ഷത്രഗണങ്ങൾ. വേട്ടക്കാരൻ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമാണിത്. ഇതിലെ നക്ഷത്രങ്ങളെ തമ്മിൽ യോജിപ്പിച്ചാൽ ഒരു വേട്ടക്കാരന്റെ രൂപം സങ്കല്പിക്കാനാവും. ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ വേട്ടക്കാരനായ ഓറിയോണിന്റെ പേരാണ് ഈ നക്ഷത്രഗണത്തിന് നൽകിയിരിക്കുന്നത് സപ്തർഷികൾ ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണമാണിത്. ഏഴു നക്ഷത്രങ്ങളെ വ്യക്തമായി കാണാവുന്നതിനാലാണ് കൂട്ടത്തിന് ഇന്ത്യയിൽ സപ്തർഷികൾ എന്ന പേരുവന്നത്. വലിയ തവിയുടെ രൂപം സങ്കല്പിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ബിഗ് ഡിപ്പർ എന്നും ഇതിന് പേരു നൽകിയിട്ടുണ്ട്. അർസാ മേജർ എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണ് ഇത്


Related Questions:

സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
താഴെ പറയുന്നവയിൽ ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
താഴെ പറയുന്നവയിൽ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമേത് ?