Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aഡൊബെറൈനർ

Bന്യൂലാൻഡ്സ്

Cഹെൻറി മോസ്ലി

Dമെൻഡലിയേഫ്

Answer:

C. ഹെൻറി മോസ്ലി

Read Explanation:

ഹെൻറി മോസ്ലി (Henry Moseley)

Screenshot 2025-01-15 at 4.16.29 PM.png
  • ഹെൻറി മോസ്ലി (Henry Moseley) തന്റെ എക്സ്റേ (X-ray) ഡിഫ്രാക്ഷൻ പരീക്ഷണങ്ങളിലൂടെ, മൂലകങ്ങളുടെ ഗുണങ്ങൾ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് അറ്റോമിക മാസിനെ അല്ല, മറിച്ച് അറ്റോമിക നമ്പറിനെയാണ് എന്ന് കണ്ടെത്തി.

  • തുടർന്ന് അദ്ദേഹം മെൻഡലീഫിന്റെ പീരിയോഡിക് നിയമം പരിഷ്കരിച്ചു.

  • ഇത് ആധുനിക പീരിയോഡിക് നിയമം എന്ന് അറിയപ്പെടുന്നു.

ആധുനിക പീരിയോഡിക് നിയമം (Modern periodic law):

  • ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തനഫലങ്ങളാണ്.

  • ആധുനിക പീരിയോഡിക് നിയമത്തിന്റെ അടിസ്ഥാനത്തിൽ മോസ്ലി, മൂലകങ്ങളെ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ വിന്യസിക്കുകയും, ആധുനിക പീരിയോഡിക് ടേബിളിന് (Modern periodic table) രൂപം നൽകുകയും ചെയ്തു.


Related Questions:

ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.
ഉള്ളിലുള്ള ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിനുള്ള ആകർഷണം ക്രമമായി കുറയുന്നു. ഇതിനെ ---- എന്ന് വിളിക്കുന്നു.
മെൻഡലീഫ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത് ---- ന്റെ അടിസ്ഥാനത്തിലാണ്.
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് കാർബൺ കുടുംബം എന്ന് വിളിക്കുന്നത് ?
13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, --- എന്ന സംഖ്യ കൂടി കൂട്ടുന്നു.