App Logo

No.1 PSC Learning App

1M+ Downloads
ആഹാരത്തിന്റെ ദഹനം പൂർത്തിയാവുകയും ആഗിരണം ആരംഭിക്കുകയും ചെയ്യുന്ന ഭാഗം ?

Aപിത്താശയം

Bചെറുകുടൽ

Cവൻകുടൽ

Dഇതൊന്നുമല്ല

Answer:

B. ചെറുകുടൽ

Read Explanation:

  • ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും ചെറുകുടലിൽ വച്ചാണ്.
  • കുഴമ്പുരൂപത്തിലായ ആഹാരം ആമാശയത്തിൽ നിന്ന് ചെറുകുടലിൻ്റെ ആദ്യഭാഗമായ പക്വാശയത്തിലേക്ക് കടക്കുന്നു.
  • അവിടേയ്ക്ക് കരൾ, ആഗ്നേയഗ്രന്ഥി എന്നിവ ഉൽപ്പാദിപ്പിക്കുന്ന ദഹനരസങ്ങൾ ഒരു പൊതുകുഴലിലൂടെ എത്തിച്ചേരുന്നു.
  • അവയിലെ എൻസൈമുകൾ ഭാഗികമായി ദഹിച്ച ആഹാരഘടകങ്ങളിൽ പ്രവർത്തിച്ച് ദഹനപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു

Related Questions:

ഗാഢത കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് രണ്ടിന്റെയും ഗാഢത തുല്യമാകുന്നത് വരെ തന്മാത്രകൾ ഒഴുകുന്നത് ?
മോണയിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജകകല ഏതാണ് ?
ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധി വരെ നശിപ്പിക്കുന്ന രാസാഗ്നി :
ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
ഗ്ലുക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?