App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?

Aവി.കെ. കൃഷ്ണമേനോന്‍

Bശ്രീനാരായണഗുരു

Cചട്ടമ്പിസ്വാമികള്‍

Dകെ. കേളപ്പന്‍

Answer:

A. വി.കെ. കൃഷ്ണമേനോന്‍

Read Explanation:

  • ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ
  • കേന്ദ്രമന്ത്രിയായ രണ്ടാമത്തെ മലയാളി കൂടിയാണ് ഇദ്ദേഹം  (1957-62).
  • ചേരിചേരാ പ്രസ്ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച നയതന്ത്രജ്ഞൻ കൃഷ്ണമേനോൻ ആണ്.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടനിലേക്കുള്ള ഹൈക്കമ്മീഷണർ ഇദ്ദേഹമായിരുന്നു.
  •  കശ്മീർ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു.
  • 1975ലും,1997ലും ഇന്ത്യന്‍ തപാല്‍ വകുപ്പ്  വി. കെ കൃഷ്ണമേനോനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു

Related Questions:

സഹോദരൻ അയ്യപ്പൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ? 

(i) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത്. 

(ii) അവർക്ക് പരമ്പരാഗത സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു. 

(iii) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു.

Who was the first General Secretary of Nair Service Society?
Who was the first human rights activist of Cochin State ?